Categories: kerala

അനധികൃത കുടിയേറ്റക്കാരേ അറസ്റ്റ് ചെയ്യാൻ യു.കെ പ്രധാനമന്ത്രി ഋഷി സുനക് പോലീസ് വേഷത്തിൽ

ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി പോലീസ് വേഷത്തിൽ. ബ്രിട്ടീഷ് പോലീസിന്റെ യൂണിഫോമിൽ പോലീസുകാരിൽ ഒരാളായി ഋഷി സുനക് ഡ്യൂട്ടി ചെയ്യുകയായിരുന്നു. ബ്രിട്ടനിലെ അനധികൃത കുടിയേറ്റക്കാരേ കൈയ്യോടെ പൊക്കി എടുത്ത് പുറത്താക്കാനുള്ള യുകെ ഹോം ഓഫീസ് എൻഫോഴ്‌സ്‌മെന്റ് റെയ്ഡിലാണ്‌ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ചേർന്നത്. ഋഷി സുനക് ഉൾപ്പെടെ നടത്തിയ റെയ്ഡിൽ 20 രാജ്യങ്ങളിൽ നിന്നുള്ള 105 വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവരെ ബ്രിട്ടനിൽ നിന്നും പുറത്താക്കും. അനധികൃത നുഴഞ്ഞുകയറ്റക്കാർ ബ്രിട്ടനിൽ ക്രമസമാധാന വിഷയവും വിഭാഗീയത പ്രവർത്തനവും നടത്തുന്നു

കൈയ്യേറ്റക്കാർ കൂടിയതോടെ എല്ലാവരേയും പുറത്താക്കാനു നീക്കത്തിലാണിപ്പോൾ. മാത്രമല്ല അനധികൃത കുടിയേറ്റക്കാർ ബ്രിട്ടന്റെ സംബദ് വ്യവസ്ഥക്ക് തന്നെ ഭീഷണിയാകുന്നു. ഇതിനെതിരേ ഇപ്പോൾ യു കെ പ്രധാനമന്ത്രി നേരിട്ട് പോലീസ് വേഷത്തിൽ നടപടി എടുക്കുകയാണ്‌. പ്രധാനമന്ത്രി പോലീസ് വേഷത്തിൽ ചെന്ന് പ്രതികളേ അറസ്റ്റും ചെയ്യുന്നു.

43 കാരനായ ഋഷി സുനാക്, ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ച് അരയിൽ അത്യാധുനിക റിവോൾവറും സുരക്ഷാ ഉപകരണങ്ങലും ധരിച്ചാണ്‌ റെയ്ഡിൽ ഇറങ്ങിയത്. ഇത്തരത്തിൽ ഒരു രാജ്യ തലവൻ പോലീസിനൊപ്പം നിന്ന് പ്രവർത്തിക്കുകയും അനധികൃത കുടിയേറ്റക്കാരേ അറസ്റ്റ് ചെയ്യാൻ നേരിട്ട് നേതൃത്വം നല്കുകയും ചെയ്യുന്നത് തന്നെ കൗതുകകരമാണ്‌. പ്രധാനമന്ത്രി തന്നെ നേരിട്ട് ഇറങ്ങിയതിനു പിന്നിൽ ചില സന്ദേശവും ഉണ്ട്. കൈയേറ്റക്കാരേ വയ്ച്ച് പൊറുപ്പിക്കില്ല എന്നും അനധികൃതമായി ബ്രിട്റ്റനിലേക്ക് ആരും വരണ്ടാ എന്നും ശക്തമായ സന്ദേസമാണ്‌ ഇതിനു പിന്നിൽ.അടുത്ത വർഷം പ്രതീക്ഷിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി യു കെ യിലെ ജനങ്ങളിൽ വലിയ കൈയ്യടി നേടുന്ന പ്രവർത്തനമാണ്‌ നട്്അത്തുന്നത്.അടുത്ത വർഷം പ്രതീക്ഷിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായിതന്റെ ഗവൺമെന്റിന്റെ മുൻ‌ഗണനകളിലൊന്നായ അനധികൃത കുടിയേറ്റം തടയുക എന്നതാണ ഋഷി സുനക് ലക്ഷ്യം വയ്ക്കുന്നതും. നിയമവിരുദ്ധമായ ജോലി ഞങ്ങളുടെ കമ്മ്യൂണിറ്റികളെ ദോഷകരമായി ബാധിക്കുകയും സത്യസന്ധരായ യു കെ ക്കാരെ അനധികൃത കുടിയേറ്റക്കാർ കളിപ്പിക്കുകയുമാണ്‌ ചെയ്യുന്നത് എന്ന് യു കെ പോലീസ് പറയുന്നു.നികുതിയൊന്നും നൽകാത്ത ഈ അനധികൃത കുടിയേറ്റക്കാർ രാജ്യദ്രോഹികളാണ്‌. പൊതു ഖജനാവിനു പൊലും ഇവർ ഭീഷണിയാണ്‌ എന്നും ബ്രിട്ടീഷ് സർക്കാർ പറയുന്നുനിയമങ്ങളുടെയും അതിർത്തികളുടെയും ദുരുപയോഗം നേരിടാൻ ബ്രിട്ടൻ വൻ പദ്ധതികളാണ്‌ ഒരുക്കിയിട്ടുള്ളത്

മുമ്പ് ഇന്ത്യ അനധികൃത കുടിയേറ്റം തടയാനും രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ പുറത്താക്കാനും പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും ഒക്കെ കൊണ്ടുവന്നപ്പോൾ പ്രതിപക്ഷം എതിർക്കുകയായിരുന്നു. ഇന്ത്യയിൽ 4 കോടിയോളം അനധികൃത കുടിയേറ്റക്കാർ ഉണ്ടെന്നാണ്‌ കരുതുന്നത്. ഇവർ ഇന്ത്യയിൽ കൃത്രിമ രേഖകൾ ഉണ്ടാക്കി വോട്ട് ചെയ്യുകയും റേഷൻ സാധനങ്ങൾ വാങ്ങുകയും സൗജന്യ ചികിൽസ നേടുകയും ചെയ്യുന്നു. ദരിദ്ര വിഭാഗത്തിനു രാജ്യം നല്കുന്ന ആനുകൂല്യങ്ങൾ ഇന്ത്യയിലെ 4 കോടിയോലം വരുന്ന അനധികൃത കൈയ്യേറ്റക്കാരും ആസ്വദിക്കുകയാണ്‌. പാക്കിസ്ഥാൻ, അഫ്ഗാനിഥാൻ, ബംഗ്ലാദേശ്, മു​‍ാന്മർ, ശ്രീലങ്ക തുടങ്ങിയ രാജ്യത്ത് നിന്നാണ്‌ ഇന്ത്യയിലെ കൂടുതലും കുടിയേറ്റക്കാർ

ഈ കാര്യത്തിൽ എങ്ങിനെ രാജ്യം ഒന്നിച്ച് നില്ക്കണം എന്ന് ഇപ്പോൾ ബ്രിട്ടൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളേ പാഠം പഠിപ്പിക്കുകയാണ്‌. നിയമങ്ങളുടെയും അതിർത്തികളുടെയും ദുരുപയോഗം നേരിടാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് യു കെ പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു

യുകെയിലേക്ക് അപകടകരവും നിയമവിരുദ്ധവുമായ യാത്രകൾ നടത്തുന്നതിൽ നിന്നും അനധികൃത കുടിയേറ്റക്കാർ ഒഴിവാകണം. കുടിയേറ്റക്കാരുടെ ഒരു പ്രധാന ആകർഷണമാണ് ബ്ലാക്ക് മാർക്കറ്റ് തൊഴിൽ സാധ്യതയെന്ന് ഞങ്ങൾക്കറിയാം. ഇന്നത്തെ പോലുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ ഇതിന് വേണ്ടി നിൽക്കില്ല എന്ന വ്യക്തമായ സന്ദേശം നൽകുന്നു എന്നും യു.കെ പ്രധാനമന്ത്രി പറഞ്ഞു.വ്യാഴാഴ്ച യുകെയിൽ ഉടനീളം നടന്ന ഓപ്പറേഷനിൽ, അനധികൃത തൊഴിൽ സ്ഥാപനങ്ങളിൽ 159 റെയ്ഡുകളിൽ 105 വിദേശ പൗരന്മാരെ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.റെസ്റ്റോറന്റുകൾ, കാർ വാഷുകൾ, നെയിൽ ബാറുകൾ, ബാർബർ ഷോപ്പുകൾ, കൺവീനിയൻസ് സ്റ്റോറുകൾ എന്നിവയുൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങളിൽ നിന്നാണ് അറസ്റ്റ് നടന്നത്. അനധികൃത ജോലി, തെറ്റായ രേഖകൾ കൈവശം വച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് പ്രതികളെ അറസ്റ്റ് ചെയ്തു, ചില സ്ഥലങ്ങളിൽ നിന്ന് പണവും പിടിച്ചെടുത്തു.അറസ്റ്റിലായവരിൽ 40-ലധികം പേരെ ക്രിമിനൽ കേസുകൾ ഉള്ളതിനാൽ ഹോം ഓഫീസ് തടഞ്ഞുവച്ചു.ശേഷിക്കുന്ന പ്രതികളെ ഇമിഗ്രേഷൻ ജാമ്യത്തിൽ വിട്ടയച്ചു. നിരവധി അറസ്റ്റുകൾ യുകെയിൽ തുടർന്നും ഉണ്ടാകും എന്ന് ആഭ്യന്തര ഓഫീസ് അറിയിച്ചു.അനധികൃത കുടിയേറ്റക്കാരെ ചെറിയ സംബലത്തിൽ ജോലിക്ക് എടുക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും കനത്ത് പിഴ ചുമത്തുകയും ചെയ്യും

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

19 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

24 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

50 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago