topnews

പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ വിനോദ് കുമാറിന്റെ വെങ്കല മെഡൽ അസാധുവാക്കി

പാരാലിമ്പിക്സ് ഡിസ്‌ക്കസ് ത്രോയിൽ ഇന്ത്യയുടെ വിനോദ് കുമാറിന്റെ വെങ്കല മെഡൽ അസാധുവാക്കി. വിനോദിന്റെ ശാരീരിക ക്ഷമത എഫ് 52ൽ എന്ന വിഭാഗത്തെക്കാൾ മികച്ചതാണെന്ന പരാതിയിലാണ് സമിതിയുടെ തീരുമാനം. സാങ്കേതിക പ്രശ്‌നമായി ഉയർന്ന പരാതിയെ തുടർന്ന് മെഡൽ ദാന ചടങ്ങും പാരാലിമ്പിക്‌സ് കമ്മറ്റി ഇന്നലെ മാറ്റിവച്ചിരുന്നു. വിശദമായ പരിശോധനയിലാണ് സാങ്കേതിക പിഴവ് ബോദ്ധ്യപ്പെട്ട സംഘാടകർ മെഡൽ അസാധുവാക്കിയത്.

ശരീരത്തിലെ മസിലുകളുടെ ശക്തിയെ ആധാരമാക്കിയാണ് ശാരീരിക അവശതയുടെ മാനദണ്ഡം കണക്കാക്കുന്നത്. ശരീരം ചലിപ്പിക്കാനുള്ള കഴിവ്, കാൽമുട്ടിന്റ പ്രശ്‌നം, കാലിന്റെ നീളക്കുറവ്, ഇരുന്ന് ചെയ്യുമ്പോൾ ശരീരത്തിന്റെ ബലക്കുറവ് എന്നിവയെല്ലാം ഈ വിഭാഗത്തിൽ പരിഗണിക്കും. നട്ടെല്ലിന് ക്ഷതം, കഴിത്തിലെ എല്ലിന്റെ ക്ഷതം, കാലുകൾ മുറിച്ചുമാറ്റേണ്ടിവന്നതുമൂലമുള്ള ശാരീരികമായ സന്തുലനത്തിന്റെ കുറവ്, മറ്റ് ഞെരമ്പു സംബന്ധമായ പ്രശ്‌നങ്ങളോ നാഡീസംബന്ധമായ പ്രശ്‌നങ്ങളോ മൂലം അവശത അനുഭവിക്കുന്നവരയാണ് എഫ്-52 വിഭാഗത്തിൽ പെടുത്തുക. വിനോദ് ഇത്തരം വിഭാഗത്തേക്കാൾ മെച്ചപ്പെട്ട ശാരീരിക ക്ഷമതയുള്ള വ്യക്തിയാണെന്നാണ് മത്സരിച്ച മറ്റുള്ളവർ പരാതിയിൽ ഉന്നയിച്ചത്.

19.91 മീറ്റർ എറിഞ്ഞാണ് വിനോദ് കുമാർ വെങ്കല മെഡലിന് അർഹനായിരുന്നത്. പുതിയ ഏഷ്യൻ റെക്കോഡും ഈ പ്രകടനത്തിലൂടെ വിനോദ് കുമാർ കുറിച്ചിരുന്നു. ആറ് ശ്രമങ്ങളിൽ അഞ്ചാമത്തേതിലാണ് മികച്ച ദൂരം വിനോദ് കുമാർ കണ്ടെത്തിയത്. 17.46 മീറ്റർ, 18.32, 17.80, 19.12, 19.91, 19.81 എന്നിങ്ങനെയായിരുന്നു ഓരോ ശ്രമത്തിലും കുറിച്ച ദൂരം. 20.02 മീറ്റർ എറിഞ്ഞ പോളണ്ട് താരമാണ് സ്വർണത്തിന് അർഹനായത്. 19.98 മീറ്റർ എറിഞ്ഞ ക്രൊയേഷ്യൻ താരം വെളളി മെഡലിനും അർഹനായി.

എന്നാൽ എഫ് 52 കാറ്റഗറിയിൽ വിനോദ് കുമാറിന്റെ ക്ലാസിഫിക്കേഷനിൽ അപാകതകൾ സംഭവിച്ചിട്ടില്ലെന്നും നാല് ദിവസങ്ങൾക്ക് മുൻപാണ് ക്ലാസിഫിക്കേഷൻ പൂർത്തിയായതെന്നും പാരാലിംപിക്സിലെ ടീം ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് അർഹൻ ബഗതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

Karma News Editorial

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

6 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

7 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

28 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

49 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

49 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago