കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ് സഹോദരൻ ജോസിനെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരൻ അമ്മയെ മർദിച്ചതിലുള്ള പ്രതികാരത്തിനാണ് ക്വട്ടേഷൻ നൽകിയതെന്ന് പ്രതിയുടെ മൊഴി.
ജോയിയെ വീട്ടിൽ കയറി മൂന്നംഗ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. പിന്നീട് അക്രമി സംഘം കാറിൽ രക്ഷപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജോയിയുടെ സഹോദരൻ ജോസാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.
ആറ്റിങ്ങൽ സ്വദേശികളായ ശിവജി, സ്റ്റാലിൻ, നുജുമുദീൻ എന്നിവരാണ് ആക്രമണം നടത്തിയത്. മൂവരും ഒളിവിലാണ്. ആക്രമണത്തിന് പിന്നാലെ എട്ടാം തീയതി തന്നെ ജോസ് വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങി. ആക്രമണത്തിന്റെ സൂത്രധാരൻ ജോസ് ആണെന്ന് മനസ്സിലാക്കിയതോടെ പൊലീസ് ഇയാളെ നാട്ടിലെത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തി. .
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…