topnews

കാറിൽ ചാരി നിന്ന കുട്ടിയെ ചവിട്ടി വീഴ്ത്തി യുവാവിന്റെ ക്രൂരത

കണ്ണൂര്‍. തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന്റെ പേരില്‍ ആറ് വയസ്സുകാരനെ ചവിട്ടി തെറിപ്പിച്ച് യുവാവ്. രാജസ്ഥാന്‍ സ്വദേശിയായ ഗണേഷ് എന്ന കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്. തലശ്ശേരിയില്‍ വ്യാഴാഴ്ച വൈകുന്നരമാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് ആറ് വയസ്സുകാരനായ കുട്ടിയെ ക്രൂരമായി ആക്രമിച്ചത്.

ചവിട്ടേറ്റ ആറ് വയസ്സുകാരന്‍ പകച്ച് നില്‍ക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സമയം ഇയാള്‍ക്ക് ഒപ്പം ഉണ്ടായിരുന്ന സ്ത്രീയും കാറിലേക്ക് കയറിയെങ്കിലും കുട്ടിയെ ആശ്വസിപ്പിക്കുവാന്‍ ഇവരും ശ്രമിച്ചില്ല. കുട്ടിയെ ചവിട്ടിയതിനെ തുടര്‍ന്ന് സമീപത്തെ ഓട്ടോ ഡ്രൈവര്‍ ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ഇതൊന്നും വകവയ്ക്കാതെ ശിഹ്ഷാദ് കാറില്‍ കയറിപ്പോകുകയായിരുന്നു.

മര്‍ദ്ദനമേറ്റ കുട്ടി രാജസ്ഥാനില്‍ നിന്നും ജോലി തേടി വന്ന കുടുംബത്തിലെ അംഗമാണ്. സംഭവത്തില്‍ പോലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. അതേസമയം ബാലാവകാശ കമ്മീഷന്‍ നടപടിക്ക് ഒരുങ്ങുകയാണ്. വിഷയത്തില്‍ ശക്തമായി ഇടപെടുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെവി മനോജ് കുമാര്‍ പ്രതികരിച്ചു. കുട്ടിക്ക് വൈദ്യസഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Karma News Network

Recent Posts

സ്വർണം പണയ ഇടപാടിൽ കോടികളുടെ തട്ടിപ്പ്, ബാങ്ക് സെക്രട്ടറിയെ പുറത്താക്കി സിപിഎം

കാസർകോട്: കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റിവ് സൊസൈറ്റിയിൽ തട്ടിപ്പ്. സ്വർണപ്പണയ ഇടപാടിലെ കോടികളുടെ തുകയുമായി സഹകരണസംഘം സെക്രട്ടറി മുങ്ങി.…

35 seconds ago

മോദിയ്ക്ക് പിന്തുണയുമായി മുസ്ലീം സ്ത്രീകൾ, മൈലാഞ്ചിക്കൈകളിൽ താമരയും മുദ്രാവാക്യങ്ങളും

ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിന്തുണയുമായി ഒരു സംഘം മുസ്ലീം വനിതകൾ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നുള്ള ബിജെപി പ്രവർത്തകരായ…

11 mins ago

ജഗദ്ഗുരു ശ്രീ ആദിശങ്കരാചാര്യ ജയന്തി, ഭാരത ജനതയുടെ ഉള്ളിൽ ഇന്നും വസിക്കുന്നു-കെ എൻ സുബ്രമണ്യ അഡിഗ

ഭാരതത്തിന്റെ ദേശീയ, ആദ്ധ്യാത്മിക, സാംസ്‌കാരിക പൈതൃകത്തിന് ആദി ശങ്കരാചാര്യ സ്വാമികളുടെ സംഭാവനകള്‍ അമൂല്യമാണ്. ഭാരതത്തിലെ ദർമ്മത്തിന്റെ അടിസ്ഥാനം ആദി ശങ്കരാചാര്യരുടെ…

27 mins ago

മാതാപിതാക്കൾ വിവാഹിതരല്ലാത്തതിനാൽ നേരിട്ട ചോദ്യങ്ങളെക്കുറിച്ച് കനി കുസൃതി

മലയാള സിനിമകളിൽ വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും വളരെ ശ്രദ്ധ നേടിയ നടത്തിയാണ് കനി കുസൃതി. എപ്പോഴും…

42 mins ago

രംഗണ്ണൻ ഇഫക്റ്റ്, ജയിൽ മോചിതനായ പ്രതിക്ക് തൃശൂരിൽ ഗുണ്ടാ സംഘത്തിന്റെ വരവേൽപ്പ്

തൃശൂർ : സനിമ രംഗങ്ങളെ വെല്ലുന്ന രീതിയിൽ ജയിൽ മോചിതനായ പ്രതിക്ക് തൃശൂരിൽ ഗുണ്ടാ സംഘത്തിന്റെ വരവേൽപ്പ്. കൊലക്കേസിൽ ജയിൽ…

1 hour ago

ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേയുള്ളൂ- മന്ത്രി ഡോ.ആര്‍ ബിന്ദു

ഫേസ്ബുക്കിൽ അധിക്ഷേപം നേരിട്ട ഗായകന്‍ സന്നിധാനന്ദന് പിന്തുണയുമായി മന്ത്രി ഡോ ആര്‍ ബിന്ദു. ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍…

1 hour ago