Categories: nationalPolitics

ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പ പദ്ധതി; ചെറുകിട വ്യാപാരികള്‍ക്ക് പെന്‍ഷന്‍

 

ണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ജനപ്രിയ ബജറ്റാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട്, ബജറ്റ് രേഖ കൈമാറി,അംഗീകാരം വാങ്ങിയ ശേഷമാണ്‌നിര്‍മല സീതാരാമന്‍ തിരികെ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ പാര്‍ലമെന്റില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ബജറ്റ് രേഖയ്ക്ക് അംഗീകാരം നല്‍കി.

ബജറ്റിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ മന്ത്രി മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. ഇതിന് ശേഷമാണ് ബജറ്റിന് അംഗീകാരം നല്‍കിയത്. 11 മണിയ്ക്ക് തന്നെ സ്പീക്കര്‍ ഓം ബിര്‍ല ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിര്‍മ്മല സീതാരാമനെ ക്ഷണിച്ചു.

* 2020 ഓടെ എല്ലാവര്‍ക്കും വീട് ഉറപ്പാക്കും. 1.95 കോടി വീടുകള്‍ നിര്‍മിക്കും. എല്ലാ കര്‍ഷകര്‍ക്കും വൈദ്യുതിയും പാചകവാതകവും ഉറപ്പുവരുത്തും.

* ബഹിരാകാശ മേഖലയില്‍ കമ്ബനി വരും. വാണിജ്യ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് കമ്ബനി വരും.

* നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ഉയര്‍ത്തും. വ്യോമയാന, മാധ്യമ, ഇന്‍ഷുറന്‍സ് മേഖലകള്‍ തുറന്നു കൊടുക്കും.

* സാമൂഹ്യ, സന്നദ്ധ സംഘടനകള്‍ക്ക് ഫണ്ട് ശേഖരിക്കാന്‍ പ്രത്യേക സംവിധാനം.

* ജിഎസ്ടി രജിസ്റ്റര്‍ ചെയ്ത രണ്ട് സ്ഥാപനങ്ങള്‍ക്ക് രണ്ടു ശതമാനം പലിശയിളവ്

* ചെറുകിട വ്യാപാരികള്‍ക്കായി പെന്‍ഷന്‍ പദ്ധതി. പ്രധാനമന്ത്രി കരംയോഗി മാന്‍ദണ്ഡ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. 1.5 കോടി രൂപയില്‍ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്കാണ് പെന്‍ഷന്‍.

* മാതൃക വാടക നിയമം കൊണ്ടുവരും. ഭവന മേഖലയില്‍ വാടക ഭവന പദ്ധതി

* റെയ്ല്‍വെ വികസനം വേഗത്തിലാക്കാന്‍ പിപിപി പദ്ധതി. 2030 നകം റെയ്ല്‍വെയില്‍ 50 ലക്ഷം കോടി നിക്ഷേപം

* വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കും. ജല ഗ്രിഡും ഗ്യാസ് ഗ്രിഡും സമാനമായ രീതിയില്‍ നടപ്പാക്കും.

* ഇന്ത്യ എയര്‍ക്രാഫ്റ്റ് ഫിനാന്‍സിങ്ങിലേക്കും ലീസിങ്ങിലേക്കും കടക്കുമെന്ന് ബജറ്റ് നിര്‍ദേശം.

* ഭാരത് മാല, സാഗര്‍ മാല, ഉഡാന്‍ പദ്ധതികളില്‍ വിപുലമായ നിക്ഷേപം. റോഡ്, ജല, വായു ഗതാഗത മാര്‍ഗങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കും. വൈദ്യുത വാഹനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ഇളവുകള്‍ നല്‍കും.

* വളര്‍ച്ചയ്ക്ക് സ്വകാര്യ മേഖലയുടെ പങ്ക് പ്രധാനം. സുസ്തിര വികസനത്തിന് ആഭ്യന്തര, വിദേശ നിക്ഷേപങ്ങള്‍ സഹായിച്ചു.

* തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തര വ്യവസായ മേഖലയ്ക്ക് പ്രോത്സാഹനം. അടിസ്ഥാന സ്വകാര്യ മേഖലയിലും ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ധിപ്പിക്കും.

* എല്ലാ മേഖലയ്ക്കും പരിഗണന നല്‍കുന്ന വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം

* ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് പുതിയ ഇന്ത്യയ്ക്കായുള്ള ജനങ്ങളുടെ ആഗ്രഹം

* ആദ്യ മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് വിജയവും പ്രതീക്ഷയും പങ്കുവച്ചു.

* പുതിയ ഇന്ത്യ ലക്ഷ്യമിട്ടുള്ള ബജറ്റെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

* ബജറ്റ് അവതരണം തുടങ്ങി

Karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

41 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

1 hour ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

1 hour ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

2 hours ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

2 hours ago