തൃശൂർ : പെരുമ്പിലാവ് ചന്തയിൽ പോത്തിന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പോത്തിനെ വിൽക്കാനും വാങ്ങാനും എത്തിയവർക്കാണ് പരിക്കേറ്റത്. പത്തിരിപ്പാല സ്വദേശി നാസറിന്റെ പോത്താണ് ആക്രമിച്ചത്.
പോത്തിനെ കെട്ടിയ കയറുപിടിച്ച് വലിച്ചതോടെ പ്രകോപിതനായ പോത്ത് സംഭവ സ്ഥലത്തുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോത്തിനെ തളച്ചത്.
ഒടുവിൽ കാട്ടകാമ്പൽ സ്വദേശി ഷെഫ്ജീർ, കീക്കര സ്വദേശി റഷീദ് എന്നിവർ ചേർന്നാണ് പോത്തിനെ തളച്ചത്. സ്ഥലത്ത് കൂട്ടത്തോടെ നിന്നിരുന്ന മറ്റ് പോത്തുകൾക്കും ആക്രമണത്തിൽ പരിക്കേറ്റു.
ടെഹ്റാന് : ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇസ്രയേലിന്റെ രഹസ്യ ഏജന്‍സിയായ മൊസ്സാദിന്റെ…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻ ലാലിന്റെ ജന്മദിനമാണ് ഇന്ന് ‘നിത്യജീവനുള്ള മഹാജീനിയസ്സ് ' എന്ന് വിശേഷിപ്പിച്ച് കൊണ്ട് ആശംസ നേർന്നിരിക്കുകയാണ്…
റാന്നി : മദ്യം കൊടുക്കാത്തതിലുള്ള ദേഷ്യത്തിൽ ജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാൻശ്രമിച്ചെന്ന കേസിൽ രണ്ടുപേരെ റാന്നി പോലീസ് അറസ്റ്റുചെയ്തു. റാന്നി മുക്കാലുമൺ…
മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് ജന്മദിനമാണ്. താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകളാണ് ആശംസകളുമായെത്തുന്നത്. ഇപ്പോഴിതാ എഴുത്തുകാരി ശാരദക്കുട്ടി പങ്കുവച്ച…
കോട്ടയം : കെ.എസ്.ആർ.ടി.സി ബസിനുള്ളില്‍വെച്ച് വഴക്കിട്ട് ദമ്പതികൾ. തുടർന്ന് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്റെ കാൽ ഒടിഞ്ഞു.…
കൊല്ലം: ശുചിമുറിയിൽ ക്യാമറ വച്ച യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. തെന്മല സ്വദേശി ആഷിക് ബദറുദ്ദീൻ (30) ആണ്…