പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീംകോടതി ഉത്തരവിലെ ആശങ്ക കേന്ദ്രം വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ അറിയിച്ചതായി ഡീൻ കുര്യോക്കോസ് എംപി. സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിൽ നിർബന്ധമായും പരിസ്ഥിതിലോല മേഖല വേണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. പുതിയ ഉത്തരവ് കേരളത്തിലെ ജനവാസ കേന്ദ്രങ്ങളെ ബാധിക്കുന്നതാണ്. ഗുരുതരമായ ആശങ്കയാണ് ഉത്തരവിനെ ചൊല്ലി മലയോര മേഖലയിലുള്ളതെന്ന് മന്ത്രിയെ അറിയിച്ചതായി ഡീൻ പറഞ്ഞു.
നിലവില്‍ ഈ മേഖലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അതാതു സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടു കൂടി മാത്രമേ തുടരാന്‍ പാടുള്ളൂ എന്നും സുപ്രീംകോടതി ഉത്തരവിലുണ്ട്. സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമായും വേണമെന്നും ഈ മേഖലയില്‍ ഒരു തരത്തിലുള്ള വികസന-നിര്‍മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഉത്തരവ് നടപ്പാക്കാതെയിരിക്കാനുള്ള മാർഗങ്ങൾ തേടുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയതായും ഡീൻ പറഞ്ഞു. കേരളത്തിൽ 24 വന്യജീവി സങ്കേതങ്ങളാണ് ഉള്ളത്. വനസംരക്ഷണവുമായി ബന്ധപ്പെട്ട് ടി.എൻ ഗോദവർമൻ തിരുമുൽപ്പാട് സമർപ്പിച്ച ഹർജിയിലാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിർണായക നിർദേശം പുറപ്പെടുവിച്ചത്.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…