kerala

ഉറങ്ങാതിരിക്കാന്‍ ലഹരി; നിയമലംഘനം വൈറലാകാന്‍ ബസ് ഡ്രൈവര്‍മാര്‍

പാലക്കാട്. വടക്കഞ്ചേരിയില്‍ ഒന്‍പത് പേരുടെ അപകടത്തിന് പിന്നാലെ ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി ടൂറിസ്റ്റ് ബസ് ഡ്രൈവര്‍. ഇത്തരത്തില്‍ അമിത വേഗത്തില്‍ പോകുന്ന ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങള്‍ പലതും മനപൂര്‍വമാണെന്ന് ഡ്രൈവര്‍ പറയുന്നു. നിയമലംഘനം നടത്തി മിടുക്ക് കാട്ടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നത് കൂടുതല്‍ ഓട്ടം കിട്ടുവാനുള്ള കുറുക്ക് വഴിയാണെന്ന് ഇയാള്‍ പറയുന്നു.

കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും അമിത വേഗവും വലിയ ഹോണുകളും വിദ്യാര്‍ഥികളെ ആകര്‍ഷിക്കും. ഇത്തരം നിയമലംഘനം നടത്തി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുടെ മുന്നിലൂടെ പോയാലും പരിശോധിക്കാറില്ലെന്നും ഡ്രൈവര്‍ പറയുന്നു. ഇന്നലെ അപകടത്തില്‍ പെട്ട ബസിലും പുകയും പലനിറത്തിലുള്ള ലൈറ്റുകളും ക്രമികരിച്ചിരുന്നു. നിരോധിത ഹോണ്‍, അനധികൃത മോഡിഫിക്കേഷന്‍ തുടങ്ങി നിയമലംഘനങ്ങളുടെ പെരുമഴയാണ് ബസുകളിലെല്ലാം.

അമിത വേഗത്തില്‍ ബസുകള്‍ ഓടുച്ചില്ലെങ്കില്‍ ജോലി നഷ്ടമാകുമെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. അതിനാല്‍ രാത്രി ഉറങ്ങാതെ വേഗത്തില്‍ ഓടിക്കുക. ഉറങ്ങാതിരിക്കാന്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുമെന്നും ജീവനക്കാര്‍ പറയുന്നു. ആഘോഷമില്ലെങ്കില്‍ പിന്നെ എന്ത് വിനോദയാത്രയെന്ന് യാത്രക്കാരും, യാത്രക്കാരെ സന്തോഷിപ്പിച്ചില്ലെങ്കില്‍ പിന്നെ എന്തിനാണ് ബസ് എന്ന് ഉടമകളും വാദിക്കുന്നു.

വടക്കഞ്ചേരി വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോമോനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. നിലവിൽ ഇയാള്‍ക്ക് എതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും.

അപകടസമയം ജില്ലാ പോലീസ് മേധാവിയോട് ഉൾപ്പെടെ കള്ളം പറഞ്ഞ് കടന്നു കളഞ്ഞതിനെ കുറിച്ചും പോലീസ് അന്വേഷിക്കും. ആലത്തൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അപകടം ഉണ്ടായ സാഹചര്യം, ഇയാൾ മദ്യപിച്ചായിരുന്നോ വാഹനം ഓടിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം പോലീസ് അന്വേഷിക്കും.

Karma News Network

Recent Posts

തിരുവനന്തപുരത്ത് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…

8 mins ago

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…

22 mins ago

വോട്ടർമാരെ വശത്താക്കാൻ ഒഴുക്കിയത് കോടികൾ; ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…

37 mins ago

പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ല, എംഎ യൂസഫലിയും മമ്മൂട്ടിയും സ്വന്തമാക്കിയ കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നി​ഗം.…

1 hour ago

കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ തീപിടിത്തം. പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിച്ചത്. ഏഴ് അഗിനരക്ഷാസേന…

1 hour ago

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

2 hours ago