ഡൽഹി∙ബംഗാളിൽ പരാജയം സമ്മതിച്ച് ബിജെപി. ബിജെപിയിൽനിന്ന് എംപി സ്ഥാനം രാജിവച്ച് ബാബുൽ സുപ്രിയോ തൃണമൂലിലേക്ക് കൂടുമാറിയതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന ബംഗാളിലെ അസൻസോൾ ലോക്സഭാ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസിന് വിജയം. ബിജെപി സ്ഥാനാർഥി അഗ്നിമിത്ര പോളിനെ 2.3 ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണു തൃണമൂൽ സ്ഥാനാർഥിയും നേരത്തേ ബിജെപിക്ക് ഒപ്പമുണ്ടായിരുന്ന നേതാവുമായ ശത്രുഘ്നൻ സിൻഹയുടെ വിജയം.
2019ൽ 1,97,637 വോട്ടുകൾക്കായിരുന്നു അസൻസോളിൽനിന്ന് ബാബുൽ സുപ്രിയോ വിജയിച്ചത്. മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ സ്ഥാനാർഥിയുമായ ബാബുൽ സുപ്രിയോ, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭാ മണ്ഡലമായ ബാലിഗഞ്ചിൽ 19,904 വോട്ടിന് വിജയിച്ചു. സൈറ ഷാ ഹലിമിനെയാണ് ബാബുൽ പരാജയപ്പെടുത്തിയത്. ബാലിഗഞ്ച് (ബംഗാൾ), ഖൈരാഗഡ് (ഛത്തീസ്ഗഡ്), ബോച്ഹ (ബിഹാർ), കോലാപൂർ നോർത്ത് (മഹാരാഷ്ട്ര) എന്നീ നാല് നിയമസഭാ മണ്ഡലങ്ങളിലും ലോക്സഭാ മണ്ഡലമായ ബംഗാളിലെ അസൻസോളിലുമാണ് ഉപതിരഞ്ഞെടുപ്പ്.
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…
നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…
തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…
പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…