ആലപ്പുഴ: ഉപതിരഞ്ഞെടുപ്പിൽ ജയിച്ച യു.ഡി.എഫ്. സ്വതന്ത്രൻ ജി.എസ്. ബൈജുവിനുനേരെ ഗുണ്ടാ ആക്രമണം. മുതുകുളം നാലാംവാർഡിലെ സ്ഥാനാർത്ഥിയായിരുന്നു ബൈജു. വ്യാഴാഴ്ചരാത്രി എട്ടേമുക്കാലോടെ കല്ലൂമൂടിനു കിഴക്ക് കളപ്പാട്ടു ഭാഗത്തുവെച്ചാണ് ബൈജുവിനെ ഗുണ്ടാസംഗം ആക്രമണത്തിനിരയാക്കിയത്. കമ്പിവടിയും മറ്റുമായാണ് ഇവർ എത്തിയത്. ബൈജുവിനെ ലക്ഷ്യം വച്ചുകൊണ്ടുള്ള ആക്രമണമായിരുന്നു.
മൂന്നു ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിസരവാസികൾ പറഞ്ഞു. തലയ്ക്കും വലതുകാലിനും ഇടതുകൈക്കും സാരമായി പരിക്കേറ്റ ബൈജുവിനെ ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒടിഞ്ഞ കൈയിലും കാലിലും അടിയന്തര ശസ്ത്രക്രിയ നടത്തി.
ഉപതിരഞ്ഞെടുപ്പ് വിജയത്തിനുശേഷം യുഡി.എഫ്. പ്രവർത്തകരെ കാണാനായെത്തിയതായിരുന്നു അദ്ദേഹം. ബി.ജെ.പി. അംഗമായിരുന്ന ജി.എസ്. ബൈജു രാജിവെച്ചതിനുശേഷം യു.ഡി.എഫ്. സ്വതന്ത്രനായാണു മത്സരിച്ചത്. 103 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്.
ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു. അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്.…
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ. വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ…
മലപ്പുറം : ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വഴുതി വീണു. അപകടം മനസിലാക്കി ഓടിയെത്തിയ ആർപിഎഫ്…
തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…
സമൂഹമാധ്യമങ്ങളിൽ അടക്കം നിരന്തരം ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയംഗം മനുതോമസിന് പൊലീസ് സംരക്ഷണം.…