Business

പൊട്ടികരഞ്ഞ് ബൈജൂസ് രവീന്ദ്രൻ,ബൈജൂസ് ആപ്പ് പ്രതിസന്ധി രൂക്ഷം

ലോകത്തിലേ ഏറ്റവും വലിയ എഡ്യുക്കേഷൻ ആപ്പായ ബൈജൂസ് ആപ്പ് തകർച്ചയിൽ നിന്നും കരകയറുമോ? കേസുകളും തകർച്ചയുമായി ബൈജൂസ് ആപ്പ് ഉടമ ബൈജൂസ് രവീന്ദ്രൻ തന്റെ അവസ്ഥ വിവരിച്ച് പൊട്ടികരഞ്ഞതായി അടുത്ത വൃത്തങ്ങൾ. വിദ്യാഭ്യാസ ആപ്പ് വൻ തകർച്ചയിൽ ആയി. മറ്റ് മിക്ഷേപങ്ങളും ആസ്തികളും നഷ്ടപെടുകയോ ജപ്തിക്ക് വിധേയമാകുകയോ ചെയ്യുന്നു. നിക്ഷേപകരുടെ അങ്കലാപ്പും മറ്റും വേറെ. പണം നിക്ഷേപിച്ചവരും കടം നല്കിയവരും പണം തിരികെ ചോദിക്കുമ്പോൾ ഒളിച്ചിരിക്കേണ്ട അവസ്ഥയാണിപ്പോൾ ബൈജൂസ് രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുൽനാഥിനും. ഇരുവരും മലയാളികളും കണ്ണൂർ സ്വദേശികളുമാണ്‌.

  • ബൈജൂസ് ആപ്പ് തകരുമ്പോൾ ചില ചോദ്യങ്ങൾ ബാക്കി
  • ആപ്പ് വഴി പഠിക്കാൻ തുടങ്ങിയ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നഷ്ടപരിഹാരം നല്കുമോ?
  • അഡ്വാൻസ് വാങ്ങിയ പണം കസ്റ്റമേഴ്സിനു തിരികെ നല്കുമോ?
  • കസ്റ്റമേഴ്സിൽ നിന്നും വാങ്ങിയ ബാങ്ക് ഗ്യാരണ്ടി റദ്ദാക്കുമോ?
  • സർവീസ് നല്കാത്തതും മുടങ്ങിയതുമായ കേസുകളിൽ കസ്റ്റമേഴ്സിനു പണം തിരികെ നല്കുമോ?

ഇതിനിടെ മിഡിൽ ഈസ്റ്റേൺ നിക്ഷേപകരിൽ നിന്ന് 1 ബില്യൺ ഡോളറിന്റെ ഇക്വിറ്റി ഫണ്ട് ശേഖരണം നടത്തിയത് ഇപ്പോഴും തിരികെ നല്കാൻ ആകാതെ കിടക്കുകയാണ്‌. ഇന്ത്യയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്ന ഏജൻസി നടത്തിയ റെയ്ഡിന് പുറമെ, അദ്ദേഹത്തിന്റെ ഒരു കാലത്ത് ഉയർന്ന ട്യൂട്ടറിംഗ് സ്റ്റാർട്ടപ്പ് അതിന്റെ സാമ്പത്തിക കണക്കുകൾ കൃത്യസമയത്ത് ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടു. യുഎസ് ആസ്ഥാനമായുള്ള നിരവധി നിക്ഷേപകർ ബൈജൂസ് അര ബില്യൺ ഡോളർ ഒളിപ്പിച്ചുവെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു. ഇവർ അമേരിക്കയിൽ കേസും ഫയൽ ചെയ്തു. ഇതിനിടെ അമേരിക്കയിൽ നിന്നും എടുത്ത ലോണുകൾ തിരിച്ചറ്റവും പലിശയും മുടങ്ങിയതിനാൽ ബൈജൂസിന്റെ അവിടെ ഉള്ള ആസ്തികൾ ജപ്തിക്ക് വയ്ക്കുകയും ചെയ്തു.

ബൈജൂസ് എത്രയും വേഗം വിദേശ നിക്ഷേപങ്ങൾ തിരികെ നല്കിയില്ലെങ്കിൽ അത് ഇന്ത്യക്ക് നാണക്കേടാകും.വിദേശ ഫണ്ടുകൾക്കിടയിൽ നിക്ഷേപം എന്ന നിലയിൽ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കും.ബൈജൂസ് രവീന്ദ്രൻ വെറും ഒരു ട്യൂഷൻ അദ്ധ്യപകനായിരുന്നു. അവിടെ നിന്നും ബൈജൂസ് ആപ്പ് വഴി 22 ബില്യൺ ഡോളറിന്റെ കമ്പനിയുടെ നേതാവിലേക്കു വളർന്നു.സെക്വോയ ക്യാപിറ്റൽ, ബ്ലാക്ക്‌സ്റ്റോൺ ഇൻക്., മാർക്ക് സക്കർബർഗിന്റെ ഫൗണ്ടേഷൻ എന്നിവയുൾപ്പെടെ ആഗോള നിക്ഷേപകരെ ആകർഷിച്ചു.കോവിഡ് സമയത്ത് ഇന്ത്യയിലെ ട്യൂഷൻ വിപണി മുഴുവൻ തൂത്ത് വാരി ബില്യൺ ഡോളർ കൈക്കലാക്കി

ഇപ്പോൾ ആകട്ടേ ബൈജുവിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾ സ്ഥാപനത്തിന്റെ പ്രശസ്തിക്ക് തിരിച്ചടിയായി. 22 ബില്യണിൽ നിന്നും കമ്പിനിയുടെ മൂല്യം ആർക്കും വേണ്ടാത്ത അവസ്ഥയിൽ ആയി മാറി. ജീവനക്കാർ ഒന്നുകിൽ പിരിഞ്ഞുപോയി അല്ലെങ്കിൽ പിരിച്ചുവിട്ടു. ബോർഡ് അംഗങ്ങൾ രാജിവച്ചു. കൂടാതെ പല അധ്യാപന കേന്ദ്രങ്ങളും ഏതാണ്ട് ശൂന്യമാണ്.സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെക്കുകയും അക്കൗണ്ടുകൾ കർശനമായി ഓഡിറ്റ് ചെയ്യുന്നതിൽ പരാജയപ്പെടുകയും ചെയ്തുകൊണ്ട് അദ്ദേഹം അശ്രദ്ധമായി പ്രവർത്തിച്ചുവെന്ന് വിമർശകർ പറയുന്നു.

ഏപ്രിൽ അവസാനത്തിൽആയിരുന്നു ഇന്ത്യൻ ആദായ നികുതി ഉദ്യോഗസ്ഥർ ബൈജുവിന്റെ ബെംഗളൂരു ഓഫീസുകളിൽ റെയ്ഡ് നടത്തിയത്,ലാപ്‌ടോപ്പുകൾ പിടിച്ചെടുക്കുകയും ചെയ്തു. വിദേശ നാണയ ഇടപാട് നിയമം ലംഘിച്ചതായി കെണ്ടെത്തിയിരുന്നു. മാത്രമല്ല നികുതി റിട്ടേണൂകൾ സമയത്ത് സമർപ്പിക്കാതെയും ഇരുന്നു. ഇതെല്ലാം ബൈജൂസിനെതിരേ ഇന്ത്യയിൽ സാമ്പത്തിക കുറ്റം ചുമത്താൻ കാരണം ആയി.

ലോകത്തിലെ ഏറ്റവും മൂല്യവത്തായ വിദ്യാഭ്യാസ-സാങ്കേതിക സ്റ്റാർട്ടപ്പിനെ വിദേശ നാണയ ലംഘനങ്ങളുമായി പരസ്യമായി ബന്ധിപ്പിക്കുകയും ചെയ്തു. റെയ്ഡ് നടക്കുമ്പോൾ ബൈജൂസ് രവീന്ദ്രനും ഭാര്യയും ദുബൈയിൽ ആയിരുന്നു. ഇന്ത്യയിൽ ആയിരുന്നു എങ്കിൽ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നു.സ്ഥാപനത്തിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ബൈജു രവീന്ദ്രൻ ദുബായിലാണിപ്പോഴും. ഇന്ത്യയിൽ കേസുകൾ ഉള്ളതിനാൽ വരുവാൻ ആകില്ല.

ചൊവ്വാഴ്ച, കമ്പനിയുടെ ആദ്യകാല നിക്ഷേപകരിലൊരാളായ പ്രോസൂസ് എൻവി രാജിവയ്ച്ചിരുന്നു.മോശം ഭരണവും ഡയറക്ടർമാരുടെ ഉപദേശം അവഗണിച്ചതും ബൈജൂസ് തകരാൻ ഇടയാക്കി എന്നാണ്‌ രാജിവയ്ച്ച അംഗം പറഞ്ഞത്.2023 ന്റെ ആദ്യ പകുതിയോടെ ഇത് നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ബൈജൂസ് ഇപ്പോൾ കൂപ്പുകുത്തിയിരിക്കുകയാണ്‌.

 

Karma News Editorial

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

8 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

9 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

10 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

10 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

11 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

11 hours ago