കോഴിക്കോട് : ഗവർണറുടെ വാക്കിന് വിലകൽപ്പിക്കാതിരുന്ന പോലീസിന് നേരിട്ടെത്തി പണികൊടുത്തത് ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇത് പാലിക്കപ്പെട്ടില്ല. ഇതോടെ ഗവർണർ നേരിട്ടെത്തി പോലീസിനെക്കൊണ്ട് ബാനറുകൾ അഴിപ്പിച്ചു.
എസ്എഫ്ഐയ്ക്ക് വഴങ്ങി ഗവർണറുടെ ആദ്യ ശാസന കണ്ടില്ലെന്ന് നടിച്ച പോലീസിന് ഒടുവിൽ ഗവർണറെ അനുസരിക്കാതെ മറ്റ് വഴിയുണ്ടായിരുന്നില്ല. ബാനർ നീക്കം ചെയ്യാതിരുന്ന പോലീസുകാരെ മുന്നിൽ കൊണ്ടുനിർത്തി ഗവർണർ ശാസിക്കുന്നതും എസ്പി അടക്കമുള്ളവരെക്കൊണ്ട് ബാനർ അഴിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തായി.
ഗവർണറുടെ വാക്കിന് വില നൽകാതിരുന്ന പൊലീസിന് പണി കിട്ടിയെന്ന് തന്നെ പറയാം. ബാനറുകൾ കെട്ടാൻ എസ്എഫ്ഐയ്ക്ക് അനുവാദം നൽകിയതിന് വൈസ് ചാൻസലറോട് വിശദീകരണം ചോദിക്കാൻ രാജ്ഭവൻ സെക്രട്ടറിക്ക് അദ്ദേഹം നിർദ്ദേശവും നൽകിയിരുന്നു. പിന്നാലെ ബാനറുകൾ നീക്കാൻ പോലീസിനോടും നിർദേശം നൽകിയിരുന്നു.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…