kerala

കീഴടങ്ങിയില്ലെങ്കിൽ ബലം പ്രയോ​ഗിക്കേണ്ടിവരും, എസ് എഫ് ഐ പ്രവർത്തകരെ പൊക്കിയെടുത്തി അറസ്റ്റ് ചെയ്ത് പൊലീസ്

മലപ്പുറം∙ കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിനെത്തിയ ഗവർണറുടെ നോമിനികളെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. തുടർന്നു നടന്ന പ്രതിഷേധം സംഘർഷത്തിലെത്തി. സ്ഥലത്തെത്തിയ ഡിവൈഎസ് പി അടക്കം പ്രവർത്തകരെ നേരിട്ടു. ഒടുവിൽ ബലപ്രയോ​ഗത്തിലൂടെ എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു പൊലീസ്.

അഞ്ചു മിനിറ്റിനുള്ളിൽ കീഴടങ്ങിയിലെലങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ഉദ്യോ​ഗസ്ഥർ മുന്നറിയിപ്പ് നല്കിയിരുന്നു. മുന്നറിയിപ്പിനെയും അവഗണിച്ച് പ്രതിഷേധം തുടർന്നതോടെ ബലം പ്രയോഗിച്ച് എസ്എഫ്ഐ പ്രവർത്തകരെ പൊക്കിയെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

കാലിക്കറ്റ് സർവകലാശാല സെനറ്റ് ഹാളിന് മുന്നിലായിരുന്നു സംഭവങ്ങൾ. ഗവർണറുടെ നോമിനികളെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിനിടെയാക്കിയത്. സെനറ്റ് ഹാളിന്റെ ഇരുകവാടങ്ങളിലുമായി കുത്തിയിരുന്ന് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ ബലപ്രയോഗത്തിലൂടെയാണ് പൊലീസിന് നീക്കാനായത്.

ഇതിനിടെ ഗവർണറെ അധിക്ഷേപിച്ചും പ്രവർത്തകർ മുദ്രവാക്യം മുഴക്കി. ആരിഫ്ഖാനെ തെമ്മാടി, ഹലോ മിസ്റ്റർ ആരിഫ് ഖാൻ… ഈഫ് യു ആർ എ ജന്റിൽമാൻ… രാജിവച്ച് പുറത്തു പോകൂ…തുടങ്ങി മുദ്രാവാക്യങ്ങൾ എസ്എഫ്ഐ പ്രവർത്തകർ ഉയർത്തി.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

10 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

15 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

41 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago