Premium

എന്നെ സംഘി VC എന്ന് വിളിച്ചോളൂ, അതിൽ എന്നും അഭിമാനം, ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്

എന്നെ സംഘി VC എന്ന് വിളിച്ചോളൂ .അതിൽ എന്നും അഭിമാനമെന്ന് സർവകലാശാലയുടെ വൈസ് ചാൻസലറായ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് സർവകലാശാല ഒരിക്കലും ദേശവിരുദ്ധമായിരുന്നില്ല. ഐഎംഎ, നേവൽ അക്കാദമി തുടങ്ങിയ സൈനിക അക്കാദമികളിൽ നിന്ന് ബിരുദം നേടിയവർക്ക് നൽകുന്ന എല്ലാ ബിരുദങ്ങളും ജെഎൻയുവിൽ നിന്നാണ് .

ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) കാവി വൽക്കരിക്കപ്പെട്ടിട്ടില്ലെന്നും ആരുടെയും സമ്മർദമില്ലെന്നും സർവകലാശാലയുടെ വൈസ് ചാൻസലറായ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് . .ഒരു സർവ്വകലാശാല എന്ന നിലയിൽ നമ്മൾ ഇതിനെല്ലാം മുകളിലായിരിക്കണം . ജെഎൻയു രാജ്യത്തിന് വേണ്ടിയുള്ളതാണ്, ഏതെങ്കിലും പ്രത്യേക ഐഡൻ്റിറ്റിക്ക് വേണ്ടിയല്ല. ജെഎൻയു എന്നത് വികസനത്തിന് വേണ്ടി നിലകൊള്ളുന്നു. ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് പറയുന്നു. ആ ഘട്ടം മോശമായിരുന്നു, ഇരുവശത്തും തെറ്റുകൾ ഉണ്ടായിരുന്നു, ധ്രുവീകരണം മനസ്സിലാക്കാത്തത് കാരണം . ആളുകൾ ഭിന്നിക്കുകയും വാദിക്കുകയും ചെയ്യുമെന്ന് മനസ്സിലാക്കണം. കുട്ടിക്കാലം മുതൽ ഞാൻ രാഷ്‌ട്രീയ സ്വയംസേവക് സംഘുമായി ബന്ധപ്പെട്ടിരുന്നു . എന്റെ മൂല്യങ്ങൾ രൂപപ്പെടുത്തിയത് സംഘമാണ് . രാഷ്‌ട്രീയ സ്വയം സേവക് സംഘുമായി ബന്ധപ്പെട്ടതിൽ എനിക്ക് ഖേദമില്ല . ആ ബന്ധം മറച്ചുവെക്കുന്നുമില്ല . ജെഎൻയുവിന് ഏറ്റവും ഉയർന്ന ക്യുഎസ് റാങ്കിംഗ് കൊണ്ടുവന്ന സംഘി വിസി എന്ന് വിളിക്കപ്പെടുന്നതിൽ തനിക്ക് അഭിമാനമാണെന്നും ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് പറയുന്നു.

തെലുങ്ക്, തമിഴ്, മറാത്തി, ഹിന്ദി, സംസ്‌കൃതം, ഇംഗ്ലീഷ്, കന്നഡ, മലയാളം, കൊങ്കണി എന്നീ ഭാഷകളിൽ പ്രാവീണ്യമുള്ള ശാന്തിശ്രീ ചെന്നൈയിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഒന്നാം റാങ്കോടെ ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ വർക്കിൽ ഡിപ്ലോമയും,1983-ൽ മദ്രാസിലെ പ്രസിഡൻസി കോളേജിൽ നിന്ന് ഹിസ്റ്ററി ആൻഡ് സോഷ്യൽ സൈക്കോളജിയിൽ ബിഎ ബിരുദവും കരസ്ഥമാക്കി . ബിരുദ പഠനത്തിൽ യൂണിവേഴ്സിറ്റി ഒന്നാം റാങ്കും സ്വർണ്ണ മെഡൽ ജേതാവും ആയിരുന്നു. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ജെഎൻയുവിൽ നിന്നാണ് പിഎച്ഡി പൂർത്തിയാക്കിയത്. പാർലമെന്റ് ആൻഡ് ഫോറിൻ പോളിസി ഇൻ ഇന്റർനാഷണൽ റിലേഷൻസ് തീസിസും അവതരിപ്പിച്ചിട്ടുണ്ട്.

1988ല്‍ ഗോവ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ശാന്തിശ്രീ തന്‍റെ അധ്യാപന ജീവിതം ആരംഭിക്കുന്നത്. ശേഷം 1993 ല്‍ പൂണെ സര്‍വകലാശാലയിലേക്ക് മാറി. വിവിധ അക്കാമദമിക് കമ്മിറ്റികളില്‍ ഉന്നത സ്ഥാനം വഹിച്ചിട്ടുള്ള ശാന്തിശ്രീ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി), ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ഐസിഎസ്എസ്ആർ) അംഗം, കേന്ദ്ര സർവ്വകലാശാലകളിലേക്കുള്ള വിസിറ്റേഴ്സ് നോമിനി എന്നി പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 29 പിഎച്ച്ഡി പ്രബന്ധങ്ങള്‍ക്ക് ഗൈഡായി പ്രവര്‍ത്തിച്ചു.

രാജ്യം പൊതു തിരഞ്ഞെടുപ്പിൻ്റെ പടിക്കലെത്തി നിൽക്കുമ്പോഴാണ് രാജ്യത്തെ തലയെടുപ്പുള്ള സർവ്വകലാശാലയിലെ തിരഞ്ഞെടുപ്പ് നടന്നത്. വിവിധ ഇടത് വിദ്യാർത്ഥി സംഘടനകൾ ഒരുമിച്ച് ചേർന്ന് ‘ഐസ’ എന്ന ചുരുക്കപ്പേരുള്ള ഓൾ ഇന്ത്യാ സ്റ്റുഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിലുള്ള മുന്നണിയായാണ് മത്സരിച്ചത്. ഐസയുടെ കീഴിൽ എസ്എഫ്ഐ, എഐഎസ്എഫ്, ഡിഎസ്എഫ് എന്നീ വിദ്യാർത്ഥി സംഘടനകൾ ഒരുമിച്ച് ചേർന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ദളിത് വിദ്യാർത്ഥി ജെഎൻയു വിദ്യാർത്ഥി സംഘടനയുടെ തലപ്പത്ത് എത്തുന്നത്. 1996-97 കാലത്ത് ജെഎൻയു സ്റ്റുഡൻ്റ്സ് യൂണിയൻ പ്രസിഡൻ്റായ ബട്ടിലാൽ ബൈരാവയായിരുന്നു ധനഞ്ജയിൻ്റെ മുൻഗാമി. ഇത്തവണ ഐസയുടെ ബാനറിൽ മത്സരിച്ച ധനഞ്ജയ് 922 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എബിവിപി യുടെ ഉമേഷ്ചന്ദ്ര അജ്മീരയെ പരാജയപ്പെടുത്തിയത്. ബീഹാറിലെ പിന്നോക്ക പ്രദേശമായ ഗയയിൽ നിന്നുള്ള ധനഞ്ജയ് പോരാട്ടവീര്യത്തിൻ്റെ പര്യായമാണ്. പരിമിതമായ ജീവിത സാഹചര്യത്തിൽ നിന്ന് ഉയർന്ന മാർക്കോടെയാണ് ജെഎൻയുവിൽ ഗവേഷണത്തിന് ചേർന്നത്.

Karma News Network

Recent Posts

സമരം അവസാനിപ്പിക്കാൻ ഇരുമുന്നണികൾക്കും ആ​ഗ്രഹമുണ്ടായിരുന്നു, തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്, ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: തിരുവഞ്ചൂരിന്റെ വീട്ടില്‍ വെച്ച് സോളാര്‍ വിഷയം സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പ്. സമരം അവസാനിപ്പിക്കണമെന്ന് ഇരുമുന്നണികള്‍ക്കും ആഗ്രഹമുണ്ടായിരുന്നെന്നും തിരുവഞ്ചൂരിന്റെ…

27 mins ago

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍

ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻ്റ് ചെയ്തു. ക്നാനാനായ സഭ അന്ത്യോക്യാ പാത്രിയർക്കീസിന്റേതാണ്…

1 hour ago

മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനങ്ങൾ നടത്താത്തത്, പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താസമ്മേളനങ്ങൾ നടത്താത്തതെന്തെന്ന…

2 hours ago

മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്, തൃശ്ശൂരിൽ അഞ്ചുവയസുകാരന് മരുന്ന് മാറി നല്കിയതായി പരാതി

തൃശൂർ: അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. മുണ്ടിനീരിന് പകരം നല്കിയത് പ്രെഷറിനുള്ള മരുന്ന്. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി.…

2 hours ago

ബൈഭവ് കുമാർ 7 തവണ കരണത്തടിച്ചു, സ്വീകരണ മുറിയിലൂടെ വലിച്ചിഴയച്ച്, തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിപ്പിച്ചു

ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. നേരിട്ടത് ക്രൂര…

2 hours ago

തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം

തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…

3 hours ago