മാത്തൂർ: വാഹനത്തിൽ കയറ്റുന്നതിനിടെ ഒട്ടകത്തെ വടികൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ ആറുപേരെ കോട്ടായി പോലീസ് അറസ്റ്റ് ചെയ്തു. മാത്തൂർ പല്ലഞ്ചാത്തനൂരിലെ ആഘോഷത്തിന് കൊണ്ടുവന്ന ഒട്ടകത്തിനെ പരിപാടിക്ക് ശേഷം തിരികെ കൊണ്ടുപോകുന്നതിനായി വാഹനത്തിൽ കയറ്റുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കേസിൽ കോയമ്പത്തൂർ സ്വദേശിയായ മണികണ്ഠൻ (40), തെലങ്കാന സ്വദേശി ശ്യാം ഷിൻഡെ (32), മധ്യപ്രദേശ് സ്വദേശി കിഷോർ ജോഗി (35), മാത്തൂർ സ്വദേശികളായ അബ്ദുൾ കരീം (32), സെയ്ദു മുഹമ്മദ് (36), ഷമീർ (32) എന്നിവരാണ് അറസ്റ്റിലായത്.
ഒട്ടകത്തെ ആക്രമിക്കുന്നത് കണ്ടുനിന്നവർ മൊബൈലിൽ പകർത്തിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. പിന്നീട് മാത്തൂരിലെ സ്വകാര്യ തടിമില്ലിൽനിന്ന് ക്രെയിൻ ഉപയോഗിച്ചാണ് ഒട്ടകത്തെ ലോറിയിലേക്ക് കയറ്റിയത്. സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം രാവിലെയോടെ ഒട്ടകത്തിന്റെ ഉടമയായ മണികണ്ഠനെയും അതിനെ പരിപാലിച്ചവരെയും കോട്ടായി പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടൊപ്പം ഒട്ടകത്തെ ആഘോഷ പരിപാടികൾക്കെത്തിച്ച വിവിധ കമ്മിറ്റി ഭാരവാഹികളായ മൂന്ന് മാത്തൂർ സ്വദേശികളെയും അറസ്റ്റ് ചെയ്തു. മൃഗങ്ങളെ ആക്രമിക്കുന്നത് തടയാനുള്ള വകുപ്പ് പ്രകാരമാണ് കേസ്.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…