kerala

ക്യാമറകൾ 28നുള്ളില്‍ സ്ഥാപിക്കാനാവില്ല, നിർബന്ധം പിടിച്ചാൽ ബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും

കൊച്ചി . സംസ്ഥാനത്തെ സ്വകാര്യ ബസിന്റെ മുന്നിലും പിന്നിലും കാമറ സ്ഥാപിക്കണമെന്ന നിര്‍ദേശത്തിനെതിരെ ബസ് ഉടമ അസോസിയേഷന്‍ രംഗത്ത്. കാമറ ഘടിപ്പിച്ച ശേഷമേ, ബസ് റോഡിലിറക്കാനാവൂ എന്ന് നിര്‍ബന്ധം പിടിച്ചാല്‍ മാര്‍ച്ച് ഒന്നുമുതല്‍ സര്‍വീസ് നിര്‍ത്തി വെക്കും. ഈ മാസം 28നുള്ളില്‍ കാമറ സ്ഥാപിക്കണമെന്ന് വാശിപിടിച്ചാല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നാണ് ബസ് ഉടമകള്‍ നൽകുന്ന മുന്നറിയിപ്പ്.

നിലവാരമുള്ള കാമറ സ്ഥാപിക്കാന്‍ സാവാകാശം വേണമെന്നും ഉടമകള്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് ബസ് ടാക്‌സ് അടച്ചത്. അതിനിടെ 25,000 രൂപ മുടക്കി കാമറകള്‍ സ്ഥാപിക്കുകയെന്നത് ബസ് ഉടമകളെ സംബന്ധിച്ച് ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധിക്കില്ല. കാമറ സ്ഥാപിക്കാനാവശ്യമായ മുഴുവന്‍ തുകയും റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്ന് ലഭ്യമാക്കണമെന്ന് ബസ് ഉടമ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ബസുകളുടെ അകവും പുറവും കാണാനാകുംവിധം രണ്ട് കാമറകള്‍ ഈ മാസം 28നകം തന്നെ ഘടിപ്പിക്കണമെന്നാണു സര്‍ക്കാര്‍ നൽകിയിട്ടുള്ള നിര്‍ദേശം. സ്വകാര്യബസുകളുടെ നിയമലംഘനവും അപകടങ്ങളും വര്‍ധിച്ച സാഹചര്യത്തി ലാണ് ഈ തീരുമാനം. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 7,686 ബസുകളിലും കാമറ ഘടിപ്പിക്കുന്നതിന്റെ പകുതി ചെലവ് റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. കെഎസ്ആര്‍ടിസി ബസുകള്‍ക്കു മുഴുവന്‍ തുകയും നല്‍കും എന്നായിരുന്നു സർക്കാർ തീരുമാനം അറിയിച്ചിരുന്നത്.

 

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

16 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

16 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

32 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

41 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

42 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago