more

27 ഭാര്യമാരും 150 മക്കളും പോര വീണ്ടും എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങിയ വിൻസ്റ്റനെ സർക്കാർ തടങ്കലിലാക്കി

27 ഭാര്യമാരും 150 മക്കളുമുള്ള വിൻസ്റ്റൻ കുടുങ്ങിയത് സ്വന്തം മകന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നതോടെയാണ്‌. പത്തൊമ്പത് വയസുകാരൻ മെർലിൻ ബ്ലാക്ക്സ്മോറാണ് വിൻസ്റ്റന്റെ ഒരു മകൻ. ഒരു വ്യക്തിക്ക് 150 മക്കൾ എന്നത് നമ്മൾക്ക് അവിശ്വസനീയമായി തോന്നാം. എന്നാൽ തൻറെ അച്ഛന് 27 ഭാര്യമാരുണ്ടെന്നും, ഇവരിലെല്ലാവരിലുമായാണ് ഇത്രയും മക്കളുള്ളതെന്നുമാണ് പത്തൊമ്പതുകാരൻ വിവരിക്കുന്നത്. ‘കാനഡയിലെ ഏറ്റവും വലിയ’ പോളിഗമിസ്ററ് കുടുംബത്തിൽ നിന്നുള്ള മെർലിനെയും അദ്ദേഹത്തിൻറെ വീട്ടുവിശേഷങ്ങളും ഇപ്പോൾ ലോകം മംുഴുവനും വൈറലാകുന്നത്. സംഭവം വൈറലായതോടെ 64കാരനായ വിൻസ്റ്റൺ എന്ന ആളേ കാനഡ സർക്കാർ തടങ്കലിലാക്കി. 27 ഭാര്യമായിൽ 16 പേരുമായി ഇപ്പോഴും ശാരീരിക ബന്ധം തുടരുകയും കൂടുതൽ ഭാര്യമാരേയും മക്കളേയും വീണ്ടും സ്വന്തമാക്കാൻ ഉള്ള നീക്കവും തടയാനാണ്. ‌

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയിലാണ് ഈ പോളിഗമസ് കുടുംബം കഴിയുന്നത്. കാനഡയിലെ ഏറ്റവും വലിയ ബഹുഭാര്യാ കുടുംബം എന്നാണ് ദി സൺ മെർലിൻറെ കുടുംബത്തെ വിശേഷിപ്പിച്ചത്. നിലവിൽ യുഎസിലാണ് മെർലിൻ കഴിയുന്നത്. തങ്ങളുടെ കുടുംബത്തെക്കുറിച്ച് സംസാരിക്കണമെന്ന് വർഷങ്ങളായി കരുതുന്നുണ്ടെന്നും എന്നാൽ ഇപ്പോഴാണ് അതിന് കഴിഞ്ഞതെന്നും പറഞ്ഞുകൊണ്ടാണ് യുവാവ് കുടുംബ വിശേഷങ്ങൾ പങ്കുവെച്ചത്. കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ച മെർലിൻ എല്ലാ കുട്ടികളും അമ്മമാരെ അഭിസംബോധന ചെയ്യുന്നതിനെക്കുറിച്ചും മനസ് തുറന്നു. അമ്മമാർ സ്വന്തം മക്കളെ ‘അമ്മ’ എന്ന് വിളിപ്പിച്ച് ശീലിപ്പിച്ചപ്പോൾ മറ്റുള്ള അമ്മമാരെ അവരുടെ പേരിനൊപ്പം അമ്മ എന്ന് ചേർത്ത് വിളിക്കാനാണ് പഠിപ്പിച്ചത്. 27 ഭാര്യമാരിൽ 22 പേർക്ക് മാത്രമാണ് വിൻസ്റ്റണുമായുള്ള ബന്ധത്തിൽ കുട്ടികളുള്ളത്. അതിൽ 16 പേർ മാത്രമാണ് നിലവിൽ വിൻസ്റ്റണുമായി വിവാഹജീവിതം തുടരുന്നതെന്നും മെർലിൻ പറയുന്നു.

തങ്ങൾ മൂന്ന് സഹോദരങ്ങൾ ജനിച്ചത് ഒരേദിവസമാണെന്നും എന്നാൽ എല്ലാവരുടെയും അമ്മമാർ വേറെയാണെന്നും യുവാവ് വിവരിക്കുന്നു. ‘ഞാനൊരു ട്രിപ്പിൾ ആണ്. വ്യത്യസ്ത അമ്മമാരിൽ മറ്റ് രണ്ട് കുടുംബാംഗങ്ങൾ കൂടി ഇതേ ദിവസമാണ് ജനിച്ചത്. തങ്ങൾ പിറന്ന അതേ വർഷത്തിൽ 12 സഹോദരങ്ങളാണ് പിറന്നത്. എല്ലാവരുടെയും പേര് ആരംഭിക്കുന്നത്, ‘എം’ എന്ന അക്ഷരത്തിലാണെന്നും ഇദ്ദേഹം വിവരിക്കുന്നു.

ഇത്രയധികം കുടുംബാംഗങ്ങൾക്ക് ഒരുവീട്ടിൽ കഴിയുക എന്നത് പ്രായോഗികമല്ലാത്തതിനാൽ അടുത്തടുത്തുള്ള വീടുകളിലായാണ് ഇവർ താമസിക്കുന്നത്. തങ്ങളുടെ കുടുംബത്തെക്കുറിച്ച് മെർലിൻറെ മുതിർന്ന സഹോദരനായ വാരൻ ബ്ലാക്ക്മോർ പറയുന്നത് ഇങ്ങനെയാണ്. ‘ഓരോ വീട്ടിലും വിൻസ്റ്റണിന്റെ രണ്ട് ഭാര്യമാരും അവരുടെ ചെറിയ കുട്ടികളും ഉണ്ടാകും. ഒരു ഭാര്യയും മക്കളും മുകളിലത്തെ നിലയിലും മറ്റൊരു ഭാര്യയും കുട്ടികളും താഴത്തെ നിലയിലും കഴിയും’

വിൻസ്റ്റൺ വിവാഹം ചെയ്തതിൽ കൂടുതലും സഹോദരിമാരാണെന്നതാണ് മറ്റൊരു വസ്തുത. ഒരു കുടുംബത്തിലെ മൂന്ന് സഹോദരിമാർ വിവാഹം ചെയ്തത് വിൻസ്റ്റണിനെയാണ്. കൂടാതെ, രണ്ട് സഹോദരിമാർ വീതമുള്ള നാല് ഗ്രൂപ്പുകളുമുണ്ട് ഈ കുടുംബത്തിൽ. ബ്ലോക്ക്മോർ സഹോദരമാരെല്ലാവരും പരസ്പര സ്നേഹത്തോടെയാണ് കഴിയുന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു. എല്ലാവരും നല്ല സുഹൃത്തുക്കളാണന്നും അമ്മമാരെയും സഹോദരിമാരെയും തങ്ങൾ ഒരുപോലെയാണ് കാണുന്നതെന്നും ഇവർ പറയുന്നു.

എല്ലാവർക്കും വേണ്ട ഭക്ഷണ സാധനങ്ങൾ കുടുംബം സ്വന്തമായി കൃഷി ചെയ്യുകയാണ് പതിവ്. കുടുംബത്തിലെ ജോലികളെല്ലാം എല്ലാവരും തുല്യമായി വീതിച്ചാണ് ചെയ്യുന്നത്. കൃഷിയിടത്തിലെ ജോലികളും കുട്ടികൾക്കെല്ലാം നൽകുന്നു. കഴിക്കാനുള്ള ഭക്ഷണങ്ങൾ ഇവർ വീടുകളിൽ സൂക്ഷിച്ച് വെക്കുകയും ചെയ്യും. ഒരു പ്രായം കഴിയുന്നതോടെ മക്കൾ ഇവിടെ നിന്ന് മാറി താമസിക്കുമെങ്കിലും എല്ലാവരും കുടുംബവുമായുള്ള ബന്ധം കാത്ത് സൂക്ഷിക്കുന്നുണ്ട്.

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

4 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

4 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

5 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

5 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

6 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

6 hours ago