ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് കാനഡയിലേക്കുള്ള വിമാന സര്‍വീസുകള്‍ സപ്തംബര്‍ 27 മുതല്‍ പുനരാരംഭിക്കും. ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് അംഗീകൃത കേന്ദ്രത്തില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി കാനഡയിലേക്ക് യാത്ര ചെയ്യാം. എന്നാല്‍ നേരിട്ടുള്ള വിമാനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഡല്‍ഹിയിലെ ജെനസ്ട്രിങ്സ് ലബോറട്ടറിയില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 18 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്.
വിമാനത്തില്‍ കയറുന്നതിന് മുമ്ബ് പരിശോധനാഫലം വിമാനക്കമ്ബനി അധികൃതരെ കാണിക്കണം. മുമ്ബ് കൊവിഡ് ബാധിച്ചവര്‍ക്ക് രാജ്യത്തെ ഏത് സര്‍ട്ടിഫൈഡ് ലബോറട്ടറിയില്‍നിന്നുള്ള പരിശോധനാഫലവും കാണിക്കാം. ഈ മാനദണ്ഡം പാലിക്കാന്‍ കഴിയാത്തവരെ യാത്രചെയ്യാന്‍ അനുവദിക്കില്ല എന്നും നിര്‍ദേശമുണ്ട്.
നേരിട്ടുള്ള വിമാനങ്ങളില്‍ അല്ലാതെ യാത്രചെയ്യുന്നവര്‍ മൂന്നാമത്തെ രാജ്യത്തുനിന്നുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്കിടെ കൊവിഡ് ബാധിക്കുന്നവരെ പ്രാദേശിക നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ച് ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…
മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…
ചണ്ഡിഗഡ് : മാളിൽ ടോയ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 11-കാരൻ മരിച്ചു. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.…
കണ്ണൂർ: കനത്ത മഴയിൽ കാൽവഴുതി ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ്…