kerala

മസാലപ്പൊടികളിൽ ക്യാൻസറിന് കാരണമായ കീടനാശിനി, കേരളത്തിൽ വിറ്റഴിക്കുന്നു

കേരളത്തിൽ വിറ്റഴിക്കുന്നത് കാൻസറിന് വരെ കാരണമാകുന്ന മായം കലർന്ന മസാലപ്പൊടികൾ. പ്രമുഖ കറിമസാലനിര്‍മ്മാണക്കമ്പനികളായ എംഡിഎച്ച്, എവറസ്റ്റ് കമ്പനികളുടെ മസാലപ്പൊടികളില്‍ ആണ് ക്യാന്‍സറിന് കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. കറി പൗഡര്‍, സാമ്പാര്‍ പൗഡര്‍, കറി മസാല, മീന്‍ കറി മസാലയടക്കം നാല് കറി പൗഡറുകളിലാണ് ക്യാൻസറിന് കാരണമായ കീടനാശിനി ഉണ്ടെന്നു കണ്ടെത്തിയത്.

ചുടുകട്ടയും കൃത്രിമ നിറവും ഉണ്ടാകാൻ കൊടുംവിഷമായ എത്തിയോൺ കീടനാശിനിയും സുഡാൻ റെഡും ഈ പൊടികളിൽ ചേർക്കുന്നു എന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്തു വരുന്നത്.എത്തിയോൺ ചെറിയ തോതിൽ പോലും ശരീരത്തിൽ ചെന്നാൽ ഛർദ്ദി, വയറിളക്കം,തലവേദന, തളർച്ച,പ്രതികരണ ശേഷി കുറയൽ, സംസാരം മന്ദഗതിയിലാവുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. സന്ധിവാതത്തിനും കാരണമാകാം. കാഴ്ചയും ഓർമശക്തിയും കുറയും. മരണത്തിലേക്ക് വരെ നയിക്കാം. മഞ്ഞൾപ്പൊടിയുടെ നിറവും തൂക്കവും വർദ്ധിപ്പിക്കാൻ ലെസ്‌ക്രോമേറ്റ് ആണ് കലർത്തുന്നത്.തുണികൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന സുഡാൻ റെഡും 260 മറ്റ് മസാലകളിൽ എത്തിയോൺ കീടനാശിനിയും കലർത്തുന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്.

മസാലപ്പൊടികളും കേരളത്തിൽ വ്യാപകമായി വിൽക്കപ്പെടുന്നവയാണെങ്കിലും ഇവിടത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ണടയ്ക്കുകയാണ്. കൊടുംവിഷം കലർന്ന കറിപ്പൈാടികൾ തടസം കൂടാതെ അതിർത്തി കടന്ന് എത്തുക്കുകയാണ്,പത്തു കാശുണ്ടാണ്ടാക്കാനുള്ള വഴിയായിട്ടാണ് മിക്ക ഉദ്യോഗസ്ഥരും കണക്കും അടച്ചു ഇതിനൊക്കെ കൂട്ടുനിൽകുന്നതും. ഇനി മുളകുപൊടിയുടെ വ്യാജനെ തിരിച്ചറിയാനും മാര്ഗങ്ങള് ഉണ്ട്,ഒരു കപ്പ് വെള്ളമെടുത്ത് അതിൽ ഒരു സ്പൂൺ മുളകുപൊടി ഇടുക. പൊടി ഗ്ളാസിന്റെ താഴെതട്ടിൽ അടിയുന്നത് കാണാം. ഇത്തരത്തിൽ അടിഞ്ഞഭാഗം കയ്യിലെടുത്ത് തടവിനോക്കുക. ഇങ്ങനെചെയ്യുമ്പോൾ തരി തരിയായി അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിൽ ചുടുകട്ട പൊടിച്ചുചേർത്തിട്ടുണ്ടാകും.

തടവുമ്പോൾ സോപ്പുപോലെ പതയുകയാണെങ്കിൽ അതിൽ സോപ്പുകല്ല് ചേർത്തിട്ടുണ്ടാകും.വെള്ളത്തിൽ അലിയുന്ന തരത്തിലെ നിറമാണ് മുളകുപൊടിയിൽ ചേർത്തിരിക്കുന്നതെങ്കിൽ അതും തിരിച്ചറിയാം. മുളകുപൊടി വെള്ളത്തിലിട്ടാൽ വളരെപ്പെട്ടെന്ന് തന്നെ വെള്ളത്തിൽ ചുവപ്പു കലങ്ങുന്നത് കാണാം. മുളകുതരികൾ താഴേക്ക് ഊർന്നുപോകുന്നതിന്റെ കൂട്ടത്തിൽ വെള്ളത്തിൽ നിറം പടരുന്നുണ്ടെങ്കിൽ മുളകുപൊടിയിൽ മായവും നിറവും ചേർത്തിട്ടുണ്ടെന്ന് തിരിച്ചറിയണം. എന്നാൽ എണ്ണയിൽ മാത്രം അലിയുന്ന നിറങ്ങളാണെങ്കിൽ ഈ മാർഗത്തിൽ തിരിച്ചറിയാനാകില്ല. അവയ്ക്കോരോന്നിനും പ്രത്യേകം പ്രത്യേകം രാസപരിശോധനകൾ ലബോറട്ടറികളിൽ നടത്തേണ്ടി വരും.

മായം കലർന്ന ഓരോ മുളകുപൊടി കഴിക്കുന്നത് വിവിധ ഗുരുതര രോഗങ്ങളിലേയ്ക്കും നയിക്കും. അളവുകൂട്ടാനായി ചേർക്കുന്ന മണ്ണും ഇഷ്ടികപ്പൊടിയും കേടായ മുളകും ഒക്കെ ഭക്ഷ്യവിഷബാധയ്ക്കും ദഹനപ്രശ്നങ്ങൾക്കുമൊക്കെ കാരണമാവുന്നു. നിറം കിട്ടാൻ ചേർക്കുന്ന രാസവസ്തുക്കൾ കാൻസറിനും വൃക്ക, കരൾ, ഹൃദയം എന്നിവയെ ബാധിക്കുന്ന ഗുരുതര രോഗങ്ങൾക്കും വഴിവയ്ക്കും. അതിനാൽ തന്നെ വീട്ടിൽ മുളകുവാങ്ങി ഉണക്കി പൊടിച്ച് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്.

ഇന്ത്യൻ കറിപൗഡർ കമ്പനികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ അമേരിക്കൻ ഭക്ഷ്യ മരുന്ന് സുരക്ഷാ ഏജൻസിയും. അന്വേഷണം ക്യാൻസറിന് കാരണമായ കീടനാശിനി കണ്ടെത്തിയതുകാരണം ഹോങ്കോങ് മസാലപ്പൊടികളുടെ വില്‍പ്പന നിരോധിച്ചതിനെ തുടർന്ന്

ഉയർന്ന അളവില്‍ എത്തിലീൻ ഓക്സൈഡ് കണ്ടെത്തിയതിനെ തുടർന്ന് എം ഡി എച്ച്‌, എവറസ്റ്റ് കമ്ബനികളുടെ മസാലക്കൂട്ടുകള്‍ ഈ മാസം ആദ്യം ഹോങ്കോങ് നിരോധിച്ചിരുന്നു. ഇന്ത്യയിലും വിദേശങ്ങളിലും എറെ ജനപ്രീതിയാർജ്ജിച്ച ബ്രാൻഡുകളാണിവ. തങ്ങളുടെ ഉത്പന്നങ്ങള്‍ സുരക്ഷിതമാണെന്നാണ് എവറസ്റ്റ് പറയുന്നത്. എം ഡി എച്ച്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇന്ത്യൻ കമ്പനികളുടെ മസാലപ്പൊടികള്‍ നിരോധിച്ച റിപ്പോർട്ടുകള്‍ കണ്ടു എന്നും, അത് സംബന്ധിച്ച്‌ അധിക വിവരം തേടിക്കൊണ്ടിരിക്കുകയുമാണെന്ന് എഫ് ഡി എ വക്താവിനെ ഉദ്ധരിച്ച്‌ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കാൻസറിന് കാരണമായേക്കാവുന്ന എത്തിലീൻ ഓക്സൈഡ് അമിതമായ അളവില്‍ ഉണ്ടെന്ന കാാരണത്താല്‍ എവ്വറസ്റ്റിന്റെ മീൻ മസാല സിംഗപ്പൂരും പിൻവലിച്ചിരിക്കുകയാണ്.

അതേസമയം, ഇന്ത്യയില്‍ നിന്നുള്ള സുഗന്ധ വ്യഞ്ജന കയറ്റുമറ്റിയുടെ മേല്‍നോട്ടം വഹിക്കുന്ന സ്‌പൈസസ് ബോർഡ് പറഞ്ഞത് രണ്ടു കമ്പനികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ്. അതുപോലെ ഹോങ്കോങ്ങില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. പ്രശ്നത്തിന്റെ മൂലകാരണം മനസ്സിലാക്കുന്നതിനുള്ള ശ്രമമാണ് സ്‌പൈസസ് ബോർഡ് നടത്തുന്നത്. ഇരു കമ്ബനികളുടെയും പ്ലാന്റുകളില്‍ പരിശോധന ആരംഭിച്ചു കഴിഞ്ഞു.

ഇന്നലെ രണ്ട് കമ്പനികളുടെയും വെബ്‌സൈറ്റ് പ്രവർത്തന രഹിതമായിരുന്നു. സുഗന്ധ ദ്രവ്യങ്ങള്‍ സൂക്ഷിക്കുന്ന സംഭരണശാലകളില്‍ അണുനശീകരണത്തിന് (ഫ്യുമിഗേഷൻ) ഉള്‍പ്പടെ വിവിധ വ്യാവസായിക ആവശ്യങ്ങള്‍ക്കായി എത്തിലീൻ ഓക്സൈഡ് ഉപയോഗിക്കാറുണ്ട്. ഈ രാസപദാർത്ഥം മനുഷ്യനില്‍ അർബുദത്തിന് കാരണമാകും എന്നാണ് യു എസ് എൻവിറോണ്മെന്റല്‍ പ്രൊട്ടക്ഷൻ ഏജൻസി പറയുന്നത്. നേരത്തെ 2019 ലും എം എഡി എച്ചിന്റെ ചില ഉത്പന്നങ്ങള്‍ അമേരിക്കയില്‍ പിൻവലിച്ചിരുന്നു.

karma News Network

Recent Posts

ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി, പരിശോധന ശക്തമാക്കി പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് ആശുപത്രികൾക്ക് നേരെ ബോംബ് ഭീഷണി. ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന…

7 mins ago

പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു, ജനവും പൊലീസും ഏറ്റുമുട്ടി, സർക്കാരിനെതിരെ വൻ പ്രതിഷേധം

ശ്രീനഗർ : പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വെെദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ്…

54 mins ago

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്, അന്വേഷണം ആരംഭിച്ച് പോലീസ്

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ്…

1 hour ago

സ്ത്രീവിരുദ്ധ പരാമർശത്തിൽ ഹരിഹരനെതിരെ ഡിവൈഎഫ്ഐയുടെ പരാതി

കോഴിക്കോട് : ആർഎംപി നേതാവ് കെഎസ് ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പരാതി. സംസ്ഥാന പൊലീസ് മേധാവിക്ക് ഡിവൈഎഫ്ഐയാണ് പരാതി…

2 hours ago

ക്ഷേത്രങ്ങൾക്ക് സ്വർണ്ണ ഛായ നല്കുന്നവർ, വൃതമെടുത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾ

തിരുവനന്തപുരം: ഒരു അമ്പലത്തിൽ പോകുമ്പോൾ അവിടുത്തെ കൊത്തുപണികൾ നമ്മെ വല്ലാതെ ആകർഷിക്കാറില്ലേ. എന്നാൽ ഇതിന് പിന്നിൽ ഒരു കൂട്ടം കലാകാരന്മാരുടെ…

2 hours ago

കസ്റ്റഡിയിൽ എടുത്തയാളെ മണൽ മാഫിയ സംഘം കടത്തിക്കൊണ്ടുപോയി, പോലീസുകാർക്ക് പരിക്ക്

മലപ്പുറം: തിരൂരിൽ പൊലീസിന് നേരെ മണൽമാഫിയ സംഘത്തിന്റെ ആക്രമണം. പൊലീസ് കസ്റ്റഡിയിൽ എടുത്തയാളെ മണൽ മാഫിയ സംഘം കടത്തിക്കൊണ്ടുപോയി. അക്രമത്തിൽ…

3 hours ago