kerala

മരണസമയം മൂന്ന് തവണ കുറിച്ചിട്ടും ഭാര്യയെ വിട്ടുനല്‍കാത്ത യുവാവിന്റെ കുറിപ്പ് വൈറല്‍

തളരാത്ത മനസ്സുമായി പടപൊരുതുന്നവര്‍ക്ക് കാന്‍സര്‍ എന്നത് അവസാന വാക്കല്ല നമ്മള്‍ പൊരുതി തോല്‍പ്പിക്കണം കാന്‍സറിനെ. കാന്‍സറിനെ മനക്കട്ടികൊണ്ട് നേരിട്ടാല്‍ അതില്‍ നിന്ന് മോചനം നേടാം എന്ന് തെളിയിച്ചവര്‍ നമുക്ക് ചുറ്റും ഉണ്ട്. കാന്‍സറിനെതിരെ പോരാടുന്ന ഭാര്യയുടെ കഥയാണ് മാത്യു എന്ന കൊച്ചുമോന് പറയാനുള്ളത്. മൂന്നു പ്രാവശ്യം മരണം വിളിച്ചിട്ടും കൊച്ചുമോന്‍ നീതുവിനെ വിട്ടുകൊടുത്തില്ല. കാന്‍സര്‍ അതിന്റെ രൗദ്രഭാവം പുറത്തെടുത്ത വേളയില്‍ നീതുവിന്റെ മരണം പോലും പ്രവചിക്കപ്പെട്ടു. പക്ഷേ പ്രാര്‍ത്ഥനയുടേയും ആത്മവിശ്വാസത്തിന്റേയും കരുത്തില്‍ ആയുസിന്റെ പുസ്തകങ്ങളെ തിരുത്തിയെഴുതി നീതു ഇന്നും ജീവിക്കുന്നു.

17-2- 20 ന് അറിയിക്കനുള്ളവരെ എല്ലാവരെയും അത്രയും വേഗം അറിയിക്കാന്‍ പറഞ്ഞപ്പോള്‍, ഞാന്‍ ഇനി ഒന്നും ചെയ്യില്ല എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍, ഇത്രയും നാള്‍ ഞങ്ങള്‍ക്ക് വേണ്ടി എല്ലാ വിധത്തിലും പ്രയത്‌നിച്ച ഡോക്ടര്‍ അവളുടെ ദയനീയ അവസ്ഥക്ക് അവസാന സമയം കുറിക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി പക്ഷെ അതില്‍ നിന്നെല്ലാം അതിജീവിച്ച് അടുത്ത ദിവസം തന്നെ അവളെ ചിരിച്ചുകൊണ്ട് കാണുവാന്‍ സാധിച്ചു. കാന്‍സര്‍ അതിജീവന കൂട്ടായ്മയായ കാന്‍സര്‍ ഫൈറ്റേഴ്‌സ് ആന്‍ഡ് സപ്പോര്‍ട്ടേഴ്‌സിലാണ് ഹൃദയഹാരിയായ ആ കഥ വന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഞങ്ങളും പൊരുതുന്നു നിങ്ങളോടൊപ്പം. കഴിഞ്ഞ ഒന്നര വർഷമായി… ഇതിനിടയിൽ മൂന്ന് തവണ മരണത്തിന്റെ സമയം ഡോക്ടർമാർ കുറിച്ചു. അവസാനം കുറിച്ചത് 17-02-2020 ൽ ആയിരുന്നു. അറിയിക്കനുള്ളവരെ എല്ലാവരെയും അത്രയും വേഗം അറിയിക്കാൻ പറഞ്ഞപ്പോൾ, ഞാൻ ഇനി ഒന്നും ചെയ്യില്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ, ഇത്രയും നാൾ ഞങ്ങൾക്ക് വേണ്ടി എല്ലാ വിധത്തിലും പ്രയത്നിച്ച ഡോക്ടർ അവളുടെ ദയനീയ അവസ്ഥക്ക് അവസാന സമയം കുറിക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി. രണ്ടു ദിവസം കൂടി എനിക്ക് അവളെ കാണാൻ സമ്മതം ചോദിച്ചപ്പോൾ അതിന് പ്രതേക സൗകര്യം ഒരുക്കി തന്ന ആ വലിയ മനുഷ്യൻ ഇപ്പൊൾ ദൈവത്തിന്റെ ദൂതൻ ആണ് എന്നു തോന്നി പോകുന്നു. മനസ്സുരുകി ഒരു പാട് പേര് ദൈവത്തോട് പ്രാർത്ഥിച്ചു. അതിന്റെ ഫലമായി ദൈവം തൻറെ ശക്തി തെളിയിച്ച് അടുത്ത ദിവസം തന്നെ അവളെ തിരിച്ചു ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയർത്തി.

“ഒരാൾക്ക് ജീവൻ കൊടുക്കാൻ ദൈവത്തിനു അറിയാമെങ്കിൽ മരണ സമയം കുറിക്കാനും അവനറിയാം” നമ്മൾക്ക് അതിന് കഴിയുകയില്ല എന്നു തെളിയിച്ച് കൊണ്ട് ഇന്ന് 19-02-2020, പൂർണമായും ventilator support ഇല്ലാതെ റൂം ഓക്സിജൻ ൽ അവള് ചിരിച്ച് കിടക്കുമ്പോൾ ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥയാണ്. അത് കൊണ്ടാണ് കുറേ നാൾക്ക് ശേഷം FB യിൽ ഒരു പോസ്റ്റ് ഇൗ പേജ് വഴി ഇടുന്നത്. നാളെ അവളെ ICU വിൽ നിന്നും വാർഡിലേക്ക് മാറ്റാം എന്നു പറഞ്ഞപ്പോൾ ഡോക്ടറുടെ മുഖത്തെ സന്തോഷവും ഞാൻ കണ്ടൂ.

നമ്മുക്ക് ദൈവം തന്ന പരീക്ഷണങ്ങൾ നാം ജെയിച്ച് കയറണം. ഇടക്കു ഞാൻ ചിന്തിക്കും എന്ത് കൊണ്ട് ഇൗ ഗതി വന്നു. അതിന് തക്ക പാപം ഞാൻ ചെയ്തിട്ടില്ല. എന്നെക്കാൾ പാപം ചെയ്തു ജീവിക്കുന്ന എത്രയോ പേരുണ്ട് അവർ സുഖം ആയി ജീവിക്കുന്നു. പിന്നീട് ഒരു കാര്യം മനസ്സിലായി. “നന്നാകും എന്ന് ഉറപ്പുള്ള മക്കളെ ചെറിയ തെറ്റിന് പോലും അപ്പന്മർ ശാസിക്കും ശിക്ഷിക്കും”. നമ്മുടെ തെറ്റുകൾ മനസ്സിലാക്കി തിരുത്തി ദൈവത്തിന്റെ ഇഷ്ട മക്കൾ ആകാൻ നമുക്ക് ശ്രമിക്കാം. ഈ പരീക്ഷണങ്ങൾ വിജയിച്ചു കയറാം. സ്നേഹത്തോടെ കൊച്ചുമോൻ കോന്നി.

Karma News Network

Recent Posts

മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം നാട്ടിലെത്തിച്ചു

അന്തരിച്ച ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി…

10 mins ago

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു, യാത്രക്കാർക്ക് പരിക്ക്

ബം​ഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ്…

35 mins ago

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍…

52 mins ago

ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ ഭർത്താവ് കുത്തി ക്കൊന്നു

ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30…

1 hour ago

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

10 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

10 hours ago