topnews

മോദിക്കൊപ്പം കാസയും, ബിഷപ്പുമാരും, പാർട്ടി വിട്ട കേരളാ കോൺഗ്രസ് നേതാക്കളും

ബിജെപി മുന്നണിയിലേക്ക് ചേരാൻ തയ്യാർ എന്ന കേരളാ കോൺഗ്രസ് നേതാവ് ജോണി നെല്ലൂരിന്റെ വെളിപ്പെടുത്തൽ കേരളത്തിൽ ഒരു രാഷ്ട്രീയ അട്ടിമറിക്കുള്ള നീക്കത്തിന്റെ ഭാഗമാണ്. നയം കൃത്യമായും വ്യക്തം. കേരളത്തിൽ ബിജെപി വമ്പൻ അട്ടിമറിക്ക് ഒരുങ്ങുന്നു. ഇതുവരെ കൂട്ടിനു പാർട്ടികളേ കിട്ടാതിരുന്ന എൻ ഡി എ മുന്നണിയിലേക്ക് ആദ്യ ഒഴുക്ക് യു ഡി എഫിൽ നിന്നും. യു ഡി എഫിൽ നിന്നും കേരളാ കോൺഗ്രസിന്റെ നട്ടേല്ലായ ജോണി നെല്ലൂരും ജോസഫ് ഗ്രൂപ്പിലെ കരുത്തന്മാരും ബിജെപി മുന്നണിയിലേക്ക് എത്തുമെന്നു ഇതോടെ ഉറപ്പാവുകയാണ്.

ഓപ്പറേഷൻ താമരയിൽ കേരളത്തിൽ ആദ്യ പ്രഹരം യു ഡി എഫിന്റെ തലക്ക് ഏറ്റ പ്രഹരമായി മാറി. യു ഡി എഫിൽ ജോണി നെല്ലൂർ ഒരു തുടക്കം മാത്രമാണ്‌ എന്നു പറയുന്നു. എൽ ഡി എഫിൽ നിന്നും യു ഡി എഫിനു ഭരണം പിടിക്കാൻ 100 ശതമാനവും ആവശ്യമായ ഉറപ്പ് ഇല്ലേൽ മുസ്ളീം ലീഗ് ഇടത് മുന്നണിക്ക് ഒപ്പം ചേരും എന്ന് ഏത് പോലീസുകാരനും അറിയാവുന്ന കാര്യമാണ്‌. നാട്ടിലെല്ലാം ഇത് പാട്ടാണ്‌. അടുത്ത സർക്കാരിൽ ലീഗ് ഉണ്ടാകും എന്നും ഉറപ്പ്. മുഹമദ് റിയാസ് എന്ന ഒരു മുസല്മാൻ മുഖ്യമന്ത്രി ആകുന്ന സുദിനത്തിനു ലീഗ് പാര വയ്ക്കാതെ കൂടെ ചേരും എന്നും എല്ലാവർക്കും അറിയാം.

യു ഡി എഫ് മുങ്ങുന്ന കപ്പൽ എന്നാണിപ്പോൾ ജോണി നെല്ലൂർ അടക്കം പറയുന്നത്. ഈ ഘട്ടത്തിൽ പിണറായിക്ക് ബദൽ ആകാൻ ഉള്ള വൻ രാഷ്ട്രീയ നീക്കം എൻ ഡി എക്ക് ഒപ്പം ചേർന്ന് നടത്താനാണ്‌ യു ഡി എഫിലെ കേരളാ കോൺഗ്രസിലെ ഉന്നതരുടെ നീക്കങ്ങൾ. കേരളത്തിലെ ഏതേലും കുറെ കാര്യങ്ങൾ എങ്കിലും ബിജെപി പരിഹരിച്ച് തന്നാൽ സഖ്യം ആകാം എന്ന പരസ്യ പ്രഖ്യാപനമാണ്‌ ജോണി നെല്ലൂർ നടത്തിയിരിക്കുന്നത്. അതായത് എല്ലാ വിഷയവും പരിഹരിക്കണം എന്നില്ല. കുറച്ച് എങ്കിലും മലയാളികൾക്ക് ആശ്വാസം നല്കാൻ ആയാൽ ബിജെപിക്ക് ഒപ്പം നിൽക്കും എന്നും അദ്ദേഹം പറയുന്നു.

അതേ സമയം ക്രിസ്ത്യൻ നേതാക്കളും കാസയും ബിജെപിക്ക് പിന്തുണ നല്കുന്നുണ്ട്. വരുന്ന തിരഞ്ഞെടുപ്പിൽ കാസയുടെ പ്രധാനപ്പെട്ട ആൾ ഒരു പക്ഷേ സ്ഥനാർഥിയും ആകും. ഇതിനെല്ലാം പുറമേ 25നു പ്രധാനമന്ത്രി വരുമ്പോൾ ജോണി നെല്ലുർ സന്ദർശിച്ചേക്കും. മോദി വരുന്നതിനു മുമ്പേ പുതിയ പാർട്ടി ഏപ്രിൽ 22നു ജോണി നെല്ലൂർ പ്രഖ്യാപിക്കുകയാണ്‌. കേരളത്തിലെ ക്രൈസ്തവ സഭാ നേതാക്കളുടെ പൂർണ്ണ പിന്തുണയാണ്‌ പുതിയ പാർട്ടിക്ക് ഉള്ളത്. അതോടൊപ്പം മോദിയുടെ വേദിയിൽ അനിൽ ആന്റണിയും ഉണ്ടാകും. ഓപ്പറേഷൻ താമര ഇത്തരത്തിൽ കേരളത്തിൽ കോൺഗ്രസിനും യു ഡി എഫിനും പ്രഹരം ആകുമ്പോൾ കോൺഗ്രസിലും യു ഡി എഫിലും ഇന്നു ഞാൻ നാളെ നീ എന്ന് രീതിയിൽ ആണ്‌ കാര്യങ്ങൾ എന്നും വിലയിരുത്തുന്നു.

ശശി തരൂർ, പി ജെ കുര്യൻ, എം കെ രാഘവൻ, രാജ് മോഹൻ ഉണ്ണിത്താൻ തുടങ്ങിയ നേതാക്കളുടെ തീരുമാനങ്ങൾ ഇനി കോൺഗ്രസിൽ വളരെ നിർണ്ണായകം ആയിരിക്കും. ബിജെപിയുടെ ഓപ്പറേഷൻ താമരയിൽ അടുത്ത് വീഴുന്ന വൻ മരങ്ങൾ ഏതെന്നും കോൺഗ്രസിലും യു ഡി എഫിലും ചർച്ചയാണിപ്പോൾ. ഇതിനിടെ പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ സി വി ആനന്ദബോസിന്റെ സന്ദർശനം മോദിക്ക് വഴി ഒരുക്കാൻ ആയിരുന്നു. കേരളത്തിലെ ക്രിസ്റ്റ്യൻ – മുസ്ളീം വിഭാഗങ്ങളേ നേരിൽ കണ്ട് നിരവധി ചർച്ചകൾ കഴിഞ്ഞ 1 വർഷമായി നടത്തിയിരുന്നതും ആനന്ദ ബോസായിരുന്നു. ഇപ്പോൾ കേരളത്തിലേ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ യു ഡി എഫ് നേതാക്കളേ അദ്ദേഹം കണ്ടിരുന്നുവോ എന്നും സംശയം ഉയരുകയാണ്.

 

 

Karma News Network

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

19 mins ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

1 hour ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

2 hours ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

2 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

3 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

3 hours ago