കൊച്ചി: ജോസ് െക. മാണിയുടെ രാജിയെത്തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭ സീറ്റിലേക്ക് ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മൂന്ന് ഇടത് എം.എല്‍.എമാര്‍ ൈഹകോടതിയില്‍.10 മാസം മുമ്ബ് ഒഴിഞ്ഞ സീറ്റില്‍ ഇതുവരെ തെരഞ്ഞെടുപ്പ് നടത്താത്തത് ചൂണ്ടിക്കാട്ടിയാണ് എം.എല്‍.എമാരായ കെ.എന്‍. ഉണ്ണികൃഷ്ണന്, വി.ആര്. സുനില്‍ കുമാര്‍, ജോബ് മൈക്കിള്‍ എന്നിവര്‍ ഹരജി നല്‍കിയത്.
2021 ജനുവരി 11നാണ് ജോസ് കെ. മാണി രാജിെവച്ചത്. ഇ ഒഴിവിലേക്ക് തെരഞ്ഞെടുപ്പു നടത്താന്‍ ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമീഷന് ബാധ്യതയുണ്ട്. എന്നാല്‍, കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുകള്‍ നീട്ടിവെക്കുന്നതായി കമീഷന് പത്രക്കുറിപ്പിറക്കി.
ഇതിനുശേഷം സംസ്ഥാന നിയമസഭ െതരഞ്ഞെടുപ്പുള്പ്പെടെ നടത്തിയിട്ടും രാജ്യസഭ സീറ്റിലേക്കുള്ള ഒഴിവു നികത്താന്‍ തെരഞ്ഞെടുപ്പു നടത്തുന്ന കാര്യത്തില്‍ കമീഷന് തീരുമാനമെടുത്തില്ലെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ ഒഴിവുള്ള രാജ്യസഭ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ കമീഷന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ച് ഒമ്ബത് എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…