Categories: topnews

ഹൈബി ഈഡൻ ഉൾപ്പെടെ മൂന്ന് കോൺഗ്രസ് എംഎൽഎമാർക്കെതിരെ ലൈംഗിക പീഡനത്തിന് കേസ്; സോളാർ ആളിക്കത്തിച്ച് ഇടത്പക്ഷം

കൊച്ചി: കെ.വി. തോമസിനെ വെട്ടി എറണാകുളം മണ്ഡലത്തിൽ സ്ഥാനാ ർഥിയാകാനൊരുങ്ങിയ ഹൈബി ഈഡൻ എംഎൽഎയ്ക്ക് സോളാർ കുരുക്ക്. ഹൈബി ഉൾപ്പെടെ മൂന്ന് എംഎൽഎമാർക്കെതിരെ സോളാർ വിഷയവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കേസെടുത്തു. ലൈംഗിക പീഡനത്തിനാണ് കേസെടുത്തിരിക്കുന്നത്. ഹൈബി ഈഡനു പുറമേ, എം.പി. അനിൽകുമാർ, അടൂർപ്രകാശ് എന്നിവർക്കിതെരിയും സമാനമായി കേസെടുത്തിട്ടുണ്ട്.

സോളാർ വ്യവസായം തുടങ്ങാൻ സഹായം നൽകാമെന്നു വാഗ്ദനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതു സംബന്ധിച്ച എഫ്ഐആർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്.

അതേസമയം സംഭവം രാഷ്ട്രീയമാണെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. സിപിഎമ്മിന്‍റെ പി. രാജീവാണ് എറണാകുളം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി. കെ.വി. തോമസിനെതിരെ കോൺഗ്രസിൽ തന്നെ അമർഷം നിലനിൽക്കെ രാജീവിനു അനായാസം മണ്ഡലത്തിൽ വിജയിക്കാമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ കെ.വി. തോമസിനു പകരം ഹൈബി മണ്ഡലത്തിലെത്തിയാൽ സ്ഥിതി മറിച്ചാകും. ഇതു മുന്നിൽ കണ്ട് ഹൈബി ഈഡനെ സ്ഥാനാർഥിത്വത്തിൽ നിന്നും അകറ്റി നിർത്താനാണ് നിലവിലെ നീക്കമെന്നും സൂചനകളുണ്ട്.

Karma News Editorial

Recent Posts

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയ രംഗത്തേക്ക്

അപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയരംഗത്തേക്ക് . നാടകരം​ഗത്തേക്കാണ് രേണുവിന്റെ കടന്നുവരവ്. കൊച്ചിൻ…

15 mins ago

ഒ ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…

44 mins ago

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

1 hour ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

2 hours ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

2 hours ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

3 hours ago