ഓൺലൈൻ യൂട്യൂബ് ചാനൽ തുടങ്ങി നിരവധിപ്പേരെ ബ്ലാക്ക് മെയിലിംഗ് ചെയ്യുന്ന പറവൂരിലെ വ്യാജമാധ്യമ പ്രവർത്തകനായ എരമംഗലത് വീട്ടിൽ നായിബ് ഇ. എമ്മിനെതിരെ പോലിസ് കേസെടുത്തു. ജേണലിസത്തിൽ ഡിഗ്രി പോലുമില്ലാതെയാണ് ഇയാൾ സ്വന്തമായി ചാനൽ തുടങ്ങിയത്. സിപിഎം അനുഭാവിയായ ഇദ്ദേഹത്തിന്റെ മുന്നിൽ വനിത പോലീസ് ഉദ്യോഗസ്ഥക്കും ബാങ്ക് ജീവനക്കാർക്കും പോലും രക്ഷയില്ല. ഒരു യുവതിയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കൽ , തടഞ്ഞുവെക്കൽ , ലൈംഗീക ബന്ധത്തിന് പ്രേരണ, ലൈംഗിക ചുവയോടെ സംസാരിക്കുകയോ ആംഗ്യം കാണിക്കുകയോ ചെയ്യുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സമൂഹമാധ്യമം ഉപയോഗിച്ചു കൊണ്ട് സമൂഹത്തിൽ ഉന്നതരായ വ്യക്തികളെ അപവാദ പ്രചാരണം നടത്തി ബ്ലാക്ക് മെയിൽ ചെയ്യുകയും കുടുംബ ബന്ധങ്ങൾ തകർക്കുകയും ഇദ്ദേഹത്തിന്റെ പ്രധാന തൊഴിൽ . ഇതിനു വേണ്ടി മറ്റു വ്യക്തികളുടെ ഫേസ്ബുക് ഐ ഡിയും ഇയാൾ ഉപയോഗിക്കുന്നുണ്ട് . വിദ്യാഭ്യാസ കാലം മുതൽ തന്നെ സാമൂഹ്യ വിരുദ്ധ പ്രവർത്തങ്ങളിൽ ഏർപ്പെട്ടു തുടങ്ങിയ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപ് പറവൂർ പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ യെ സ്റ്റേഷനിൽ വെച്ച് അപമര്യാദയായി പെരുമാറിയതിന് ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും , ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് പറവൂർ പോലീസ് കേസെടുത്തിട്ടുള്ളതാണ് .
നിലവിൽ സമൂഹമാധ്യമങ്ങളിലൂടെ ആളുകളെ അപമാനിച്ചതിന് നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആലുവ ഡിവൈഎസ്പിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയിട്ടുണ്ട് ഇയാൾ . സമൂഹത്തിൽ ഉന്നതരായ വ്യക്തികളെ ബ്ലാക്ക് മെയിൽ ചെയ്തു പണം തട്ടുകയും , വനിതകളെ ഇയാൾ ശല്യം ചെയ്യുകയും പതിവാണ് . ഇത്തരത്തിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഇയാളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്ത മാതൃകാപരമായ നടപടികൾ സ്വീകരിക്കുകയും വേണമെന്ന ആവശ്യം ശക്തമാണ്
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…