topnews

ആള്‍ദൈവം ചമഞ്ഞ് പണവും സ്വര്‍ണവും കാറും തട്ടി, അഞ്ച് പേര്‍ക്കെതിരെ കേസ്, സംഭവം കൊല്ലത്ത്

കൊല്ലം: ആള്‍ ദൈവം ചമഞ്ഞ് അന്‍പത്തിനാല് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിയുമായി വീട്ടമ്മ. പരാതിയില്‍ കൊല്ലം കുണ്ടറ സ്വദേശിനി ഹിന്ദുജ, അച്ഛന്‍ ശ്രീധരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് എതിരെ പോലീസ് കേസെടുത്തു. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആണ് ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായ ശ്രീധരന്‍ പറയുന്നത്.

കടപ്പാക്കട സ്വദേശി ശ്രീദേവിയാണ് പരാതിയുമായി രംഗത്തെത്തിയത്. പണം നഷ്ടപ്പെട്ടതിന്റെ വഴികള്‍ കൃത്യമായി ഇവര്‍ പരഞ്ഞു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടുവ് വേദനയ്ക്ക് മരുന്ന് തേടിയാണ് കുണ്ടറ സ്വദേശിനി ഹിന്ദുജ എന്ന തുഷാരയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഹിന്ദുജ പൂജയും മരുന്നും മന്ത്രവുമൊക്കെയായി വിശ്വാസം നേടിയെടുത്തു. പിന്നാലെ സാമ്പത്തിക ചൂഷണവും ആരംഭിച്ചു. ക്ഷേത്രം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഏഴ് ലക്ഷം രൂപ ചിലവഴിച്ച് ഹിന്ദുജയ്ക്ക് ക്ഷേത്രം പണിത് കൊടുത്തു.

ഇതിന് പിന്നാലെ പലപ്പോഴായി സ്വര്‍ണവും കാറും പണവും കൈമാറി. ഏറെ വൈകിയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തിരികെ തരാമെന്ന് പറഞ്ഞ സ്വര്‍ണവും പണവും ചോദിച്ചപ്പോള്‍ ഹിന്ദുജ മര്‍ദ്ദിച്ചെന്നും ശ്രീദേവി പരാതിയില്‍ പറയുന്നു. ഹിന്ദുജയ്ക്കും അച്ഛന്‍ ശ്രീധരനും സാമ്പത്തിക തട്ടിപ്പിന് പിന്നില്‍ പങ്കുണ്ടെന്നാണ് ശ്രീദേവിയുടെ ആരോപണം.

ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്. ഹിന്ദുജയെ കൂടാതെ ശ്രീധരന്‍, ലക്ഷ്മിക്കുട്ടി, സഹോദരി തപസ്യ, സഹായി കൃഷ്ണരാജ് എന്നിവര്‍ക്കെതിരെയാണ് കേസ്. അതേസമയം കുടുംബക്ഷേത്രത്തിലെ കാര്യങ്ങളില്‍ പങ്കില്ലെന്നാണ് ശ്രീധരന്റെ വിശദീകരണം. ശ്രീദേവിയും ശ്രീദേവിയുടെ മകനും തമ്മിലുളള പ്രശ്‌നമാണെന്നും ആരോപണം തെറ്റാണെന്നും ശ്രീധരന്‍ പറയുന്നു.

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

6 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

6 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

7 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

7 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

8 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

8 hours ago