national

ചന്ദ്രയാൻ മൂന്നിനെ പരിഹസിച്ച് പോസ്റ്റിട്ടു, നടൻ പ്രകാശ് രാജിനെതിരെ കേസ്

ഹിന്ദു സംഘടന നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചന്ദ്രയാൻ ദൗത്യമായ ചന്ദ്രയാൻ മൂന്നിനെ പരിഹസിച്ചെന്ന് ചൂണ്ടിക്കാട്ടി നടൻ പ്രകാശ് രാജിനെതിരെ കേസ്. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ബനഹട്ടി പൊലീസാണ് കേസെടുത്തത്.’ബ്രേക്കിങ് ന്യൂസ്,വിക്രം ലാൻഡർ എടുത്ത ചന്ദ്രനിൽ നിന്നുള്ള ആദ്യ ചിത്രം’ എന്ന അടിക്കുറിപ്പോടെയാണ് പ്രകാശ് രാജ് ചായ അടിക്കുന്ന ഒരാളുടെ ചിക്രം എക്‌സിൽ പങ്കുവെച്ചത്. ഷർട്ടും ലുങ്കിയും ധരിച്ച ഒരാൾ ചായ പകരുന്ന ഒരു കാരിക്കേച്ചറായിരുന്നു പ്രകാശ് രാജ് പങ്കിട്ടത്.

ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തെയാണ് നടൻ പരിഹസിച്ചതെന്നായിരുന്നു ആരോപണം. ചന്ദ്രയാൻ 3 ഇന്ത്യയുടെ അഭിമാനമാണെന്നും അന്ധമായ വിദ്വേഷത്തിനുള്ള ഉപകരണമല്ലെന്നും ചിലർ ട്വീറ്റ് ചെയ്തു. മോദിയോടും ബി.ജെ.പിയോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരിൽ ഐ.എസ്.ആർ.ഒയെ പരിഹസിക്കരുതെന്നും ഇത് ബി.ജെ.പിയുടെ മിഷനല്ലെന്നുമായിരുന്നു ചിലരുടെ വിമർശനം.

അതേസമയം, വിമർശനങ്ങൾക്ക് പ്രകാശ് രാജ് മറുപടിയുമായെത്തിയിരുന്നു. തന്റെ ട്വീറ്റ് ഒരു തമാശ മാത്രമായിരുന്നെന്നാണ് പ്രകാശ് രാജ് എക്‌സിലൂടെ വിശദീകരിച്ചത്. ‘ വെറുപ്പ് വെറുപ്പിനെ മാത്രമേ കാണൂ. നീല്‍ ആംസ്‌ട്രോങിന്റെ കാലത്തുള്ള തമാശയാണ് പറഞ്ഞത്. കേരളത്തിലെ ചായവിൽപനക്കാരനെയാണ് ആഘോഷിച്ചത്. ട്രോളുകൾ ഏത് ചായ വിൽപനക്കാരനെയാണ് കണ്ടത്’ എന്നായിരുന്നു പ്രകാശ് രാജിന്റെ മറുപടി. നേരത്തെ പോസ്റ്റ് ചെയ്ത ചിത്രം റീ പോസ്റ്റ് ചെയ്തുകൊണ്ടാണ് പ്രകാശ് രാജ് മറുപടി പറഞ്ഞത്. ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ്ടാഗാണ് അദ്ദേഹം കുറിപ്പിൽ നൽകിയിരുന്നത്.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

8 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

8 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

9 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

9 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

10 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

10 hours ago