kerala

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതി 12 വർഷങ്ങൾക്ക് ശേഷം പിടിയിൽ

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ പോയ പ്രതി 12 വർഷങ്ങൾക്ക് ശേഷം പിടിയിൽ. ഇന്റർപോളിന്റെ സഹായത്തോടെയാണ് വിഴിഞ്ഞം സ്വദേശി യഹിയ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷാർജയിൽ ഒളിവിൽ കഴിഞ്ഞ കാലയളവിൽ പ്രതി രണ്ടു തവണ വിവാഹം കഴിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

വിഴിഞ്ഞം സ്വദേശിയായ പ്രതി യഹ്‌യ ഖാൻ 2008ൽ പാത്രം വിൽപനക്കായാണ് കോട്ടയം പാലായിലെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി മാത്രം ഉണ്ടായിരുന്ന വീട്ടിൽ എത്തിയ യഹിയ ഖാൻ പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. വൈകാതെ തന്നെ പ്രതിയെ പൊലീസ് പിടികൂടി. അറസ്റ്റിനു പിന്നാലെ ജാമ്യം നേടി പുറത്തിറങ്ങിയ യഹിയ ഖാൻ ഒളിവിൽ പോകുകയായിരുന്നു. കേസിന്റെ വിചാരണ തുടങ്ങാൻ നിശ്ചയിച്ച 2012ലാണ് ഇയാൾ മുങ്ങിയ കാര്യം പൊലീസ് അറിഞ്ഞത്. പുതിയ പാസ്‌പോർട്ട് സംഘടിപ്പിച്ച യഹിയ ഖാൻ യുഎഇയിലേക്കാണ് കടന്നത്. തുടർന്ന് പൊലീസിനു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ എസ്.പി കെ. കാർത്തിക് പ്രത്യേക റിപ്പോർട്ട് സമർപ്പിച്ച് ഇൻറർപോൾ സഹായം തേടി.

ഇക്കഴിഞ്ഞ ജനുവരിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി യഹിയ ഖാനെ ഇൻറർപോൾ രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിച്ചു. ഇൻർപോൾ ഷാർജയിൽ തടഞ്ഞുവച്ച പ്രതിയെ പാലാ ഡിവൈഎസ്പി കെ. സദൻ, പ്രിൻസിപ്പൽ എസ്‌ഐ വി.എൽ. ബിനു എന്നിവരടങ്ങുന്ന സംഘം ഷാർജയിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഷാർജയിൽ പരിഭാഷകനായി ജോലി ചെയ്യുകയായിരുന്നു യഹിയ ഖാൻ. കോട്ടയത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Karma News Network

Recent Posts

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

12 mins ago

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

49 mins ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

1 hour ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

2 hours ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

2 hours ago

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

3 hours ago