topnews

ഉറ്റ സുഹൃത്ത് വേർപെട്ടതറിയാതെ അനുശ്രി, ആശുപത്രിയിൽ സംഘർഷാവസ്ഥ

മൂവാറ്റുപുഴ നിർമ്മല കോളജിനു മുന്നിൽ ബൈക്ക് ഇടിച്ച് മരിച്ച നമിതയുടെ മരണം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. കോളജ് അധികൃതരും സഹപാഠികളും അന്തിമോപചാരമർപ്പിച്ചു. അപകടം ബൈക്ക് ഓടിച്ച ആൻസൺ മനപ്പൂർവം വരുത്തിവച്ചതാണെന്ന് ആരോപിച്ച് വിദ്യാർഥികൾ രംഗത്തെത്തി.

ഗുരുതര പരുക്കേറ്റ നമിതയുടെ കൂട്ടുകാരി അനുശ്രീ രാജിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനുശ്രീ രാജിനെ നമിതയുടെ മരണ വിവരം അറിയിച്ചിട്ടില്ല. നമിതയും അനുശ്രീ രാജും ഒരുമിച്ചു റോഡിനു കുറുകെ കടക്കുമ്പോഴായിരുന്നു ബൈക്ക് ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ അനുശ്രീ ഉയർന്നു പൊങ്ങി റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു.

അപകടത്തിൽ പരുക്കേറ്റ് മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച ആൻസനെ വിദ്യാർഥികളുടെ പ്രതിഷേധത്തിനിടെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. സഹപാഠിയുടെ മരണത്തിനു കാരണക്കാരനായ ആൻസനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ രോഷാകുലരായി നിലയുറപ്പിച്ചതോടെ പുലർച്ചെ രണ്ടു മണിയോടെയാണ് ഇയാളെ മെഡിക്കൽ കോളജിലേക്കു മാറ്റിയത്.

അപകടത്തിനു ശേഷം ആൻസൻ നടത്തിയ പ്രതികരണവും അപകടപ്പെട്ടവർക്കെതിരെ പറഞ്ഞ പുലഭ്യവുമൊക്കെയാണ് കുട്ടികളെ പ്രകോപിപ്പിച്ചത്. അപകടമുണ്ടാകുന്നതിനു മുൻപ് അതുവഴി അമിതവേഗത്തിൽ സഞ്ചരിച്ച ആൻസനോട് വേഗം കുറയ്ക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും അതു തള്ളിക്കളഞ്ഞ് മനപ്പൂർവമെന്നവണ്ണം അതിവേഗത്തിൽ വാഹനമോടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Karma News Network

Recent Posts

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

13 mins ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്; നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

26 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

54 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

1 hour ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

2 hours ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago