kerala

അറസ്റ്റിലായ തുഷാരയ്‌ക്കെതിരെ മതസ്പര്‍ദ്ധയുണ്ടാക്കിയതിനും 7 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചതിനും കേസെടുത്തു

കൊച്ചി: പാലാരിവട്ടം അക്ഷയയില്‍ തുഷാര (40), ഭര്‍ത്താവ് കെ.അജിത് (39), വാഴക്കുളം മേലേത്ത് സുനില്‍കുമാര്‍ (29), ഉദയംപേരൂര്‍ കണ്ണേമ്ബിള്ളി കെ.ആര്‍.വിനൂപ് (അപ്പു- 31) എന്നിവരെ കോട്ടയം പൂവരണിയിലെ ഒളിസങ്കേതത്തില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനാന്തര ബന്ധമുള്ള പ്രതികള്‍ക്കായി പാലക്കാട്, കോയമ്ബത്തൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് പൂവരണിയില്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചത്.

വധശ്രമത്തിന് പുറമെ രണ്ടു കേസുകള്‍ കൂടി തുഷാരയുടെയും കൂട്ടരുടെയും മേല്‍ പോലീസ് എടുത്തു. വധശ്രമം, മതസ്പര്‍ധ വളര്‍ത്താന്‍ ഗൂഢാലോചന, മോഷണം എന്നീ കുറ്റങ്ങള്‍ക്കു 3 കേസുകളാണ് എടുത്തിരിക്കുന്നത്. 2 പേരെ ഞായറാഴ്ച പിടികൂടിയിരുന്നു. നിലംപതിഞ്ഞിമുകളിലെ ഫുഡ്കോര്‍ട്ടില്‍ കട നടത്തുകയാണെന്ന് അവകാശപ്പെടുന്ന തുഷാരയും കൂട്ടാളികളും ചേര്‍ന്നു പാനിപുരി സ്റ്റാള്‍ പൊളിച്ചപ്പോള്‍ ചോദ്യം ചെയ്ത റസ്റ്ററന്റ് ഉടമകളായ നകുല്‍, സുഹൃത്ത് ബിനോജ് ജോര്‍ജ് എന്നിവരാണ് ആക്രമണത്തിനിരയായത്.

ഇവരുടെ പരാതിയിലാണ് വധശ്രമക്കേസ്. കടയുടെ മുന്‍പില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് സ്ഥാപിച്ചതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നു തുഷാരയും സംഘവും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു മത സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് രണ്ടാമത്തെ കേസ്. റസ്റ്ററന്റ് ഉടമകളെ ആക്രമിച്ചതിനു ശേഷം കേസ് വഴി തിരിച്ചു വിടാനാണ് നോണ്‍ ഹലാല്‍ ബോര്‍ഡ് സ്ഥാപിച്ചതെന്നു പൊലീസ് കണ്ടെത്തി.

സമീപത്തെ കടകളില്‍ നിന്നു തുഷാരയും സംഘവും 7 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചെന്നാണ് മൂന്നാമത്തെ കേസ്. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ ബിനോജ് ശസ്ത്രക്രിയയ്ക്കു വിധേയനായി ഇപ്പോഴും ചികിത്സയിലാണ്. തുഷാരയുടെ ഭര്‍ത്താവ് അജിത് ചേരാനല്ലൂര്‍ ഇംതിയാസ് വധക്കേസിലുള്‍പ്പെടെ പ്രതിയാണ്. വിനൂപ് 6 ക്രിമിനല്‍ കേസുകളിലും പ്രതിയാണ്.

Karma News Network

Recent Posts

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

58 seconds ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

28 mins ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

51 mins ago

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആദ്യം അപേക്ഷിച്ച 14 പേർക്ക്…

2 hours ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ ഗുരുതര വീഴ്ച , എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ് പന്തിരാങ്കാവ് എസ്എച്ചഒ എഎസ് സരിനെ സസ്‌പെന്‍ഡ്…

2 hours ago

കാണാതായ പൊലീസുകാരനെ കണ്ടെത്തി, കാണാതായത് ഈ മാസം എട്ടിന്

തൃശൂര്‍ : തൃശ്ശൂർ ചാലക്കുടിയിൽ കാണാതായിരുന്ന പൊലീസുകാരനെ കണ്ടെത്തി. തൃശ്ശൂർ ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ…

3 hours ago