topnews

ജാതിയും മതവും രാജ്യത്തിൻറെ വികസനത്തിന് തടസ്സമാകരുത്; പ്രധാനമന്ത്രി

ജാതിയും മതവും രാജ്യത്തിൻറെ വികസനത്തിന് തടസ്സമാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്‌ട്രീയമോ രാജഭരണമോ ഇല്ലാത്ത കാലത്തിൽ നിന്നാണ് താൻ ഒരു സർക്കാരിന്റെ തലവനായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൂറത്തിൽ സൗരാഷ്‌ട്ര പട്ടേൽ സേവാ സമാജം നിർമ്മിച്ച ഹോസ്റ്റലിന്റെ ‘ഭൂമി പൂജൻ’ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർദാർ വല്ലഭായ് പട്ടേലിന്റെ വികസന ആശയം പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടിയിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും പങ്കെടുത്തു.

ഗുജറാത്തിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും അധ്യാപകർക്കും കുറവുള്ള ഒരു കാലമുണ്ടായിരുന്നു. പല കാരണങ്ങളാൽ പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഒരു വെല്ലുവിളിയായിരുന്നു. അതിലൊന്ന് ശുചിമുറികളുടെ അഭാവമായിരുന്നു. എന്നാൽ അങ്ങനെയുളള പ്രശ്‌നങ്ങൾ എല്ലാം പരിഹരിച്ചു വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോസ്റ്റൽ കെട്ടിടത്തിൽ 1500 ഓളം വിദ്യാർത്ഥികൾക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. വിദ്യാർത്ഥികൾക്കായി ഒരു ഓഡിറ്റോറിയവും ലൈബ്രറിയും ഹോസ്റ്റലിൽ സജ്ജീകരിക്കുന്നുണ്ട്.500 ഓളം പെൺകുട്ടികൾക്ക് താമസിക്കാനുളള ഹോസ്റ്റലിന്റെ നിർമ്മാണം അടുത്ത വർഷം മുതൽ ആരംഭിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

1983 ൽ സ്ഥാപിതമായ ട്രസ്റ്റാണ് സൗരാഷ്‌ട്ര പട്ടേൽ സേവാ സമാജം. സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പരിവർത്തനമാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്.

Karma News Editorial

Recent Posts

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം: ബ്രാഞ്ച് അംഗത്തെ പുറത്താക്കി സിപിഎം

കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…

12 mins ago

കൊല്ലത്തെ വിറപ്പിച്ച് ക്വട്ടേഷൻ പട്ടാപകൽ, ജനം ആശങ്കയിൽ, പോലീസും അടുക്കാൻ ഭയപ്പെട്ടു

കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…

30 mins ago

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

41 mins ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

1 hour ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

1 hour ago

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

2 hours ago