topnews

കലാഭവൻ സോബിയുടെ ആരോപണങ്ങളെല്ലാം പ്രശസ്തിക്ക് വേണ്ടി, സിബിഐ ഇനി സോബിക്ക് നേരെ

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിൽ കലാഭവൻ സോബി പ്രശസ്തിക്കു വേണ്ടി സ്വന്തമായി മെനഞ്ഞ ആരോപണങ്ങൾ ഉണ്ടാക്കുന്നുവെന്ന് സിബിഐ. പ്രശസ്തിക്ക് വേണ്ടി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ മാറിമാറി പുതിയ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നുവെന്നാണ് അന്വേഷകരുടെ വിലയിരുത്തൽ. സാമ്പത്തിക തട്ടിപ്പിനു വിവിധ ജില്ലകളിൽ കേസുണ്ട്. കലാഭവനിൽ സൗണ്ട് റിക്കോർഡിസ്റ്റായിരുന്ന സോബി പിന്നീട് അവിടം വിട്ടു സ്വന്തം ട്രൂപ്പ് തുടങ്ങി. സോബിയുടെ വിശദമായ ചരിത്രം അന്വേഷിക്കാനും സിബിഐ
ഇതിനോടകം തന്നെ തീരുമാനിച്ചു.

വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും മരണപ്പെട്ടസംഭവം അപകടമാണെന്ന നിഗമനത്തിലെത്തിലാണ് സിബിഐ എത്തിച്ചേർന്നിരിക്കുന്നത്. നുണപരിശോധന റിപ്പോർട്ടുകൾ വിലയിരുത്തിയാണ് ഈ നിഗമനത്തിൽ അന്വേഷണ സംഘം എത്തുന്നത്. ബാലഭാസ്‌കറിനെ കൊലപ്പെടുത്തുന്നത് നേരിട്ടു കണ്ടു എന്ന കലാഭവൻ സോബിയുടെ മൊഴി കള്ളമാണെന്ന് തെളിഞ്ഞെന്നാണ് വിവരം. എന്നാൽ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറാണെന്ന ഡ്രൈവർ അർജുന്റെ മൊഴിയും കള്ളമായിരുന്നു. അതിന് പുറത്തേക്ക് ദുരൂഹത ഒന്നും കണ്ടെത്താനായില്ല. ഈ സാഹചര്യത്തിൽ അർജുനെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. അതിന് ശേഷമാകും ബാലഭാസ്‌കറിന്റെ മരണത്തിൽ അന്തിമ നിലപാടിലേക്ക് സിബിഐ എത്തും.

കലാഭവൻ സോബി പല ഘട്ടത്തിലും നുണ പരിശോധനയുമായി സഹകരിച്ചില്ല. അപകട സമയം കള്ളക്കടത്ത് സംഘം കൊണ്ടുവന്ന പറഞ്ഞ സോബിയുടെ മൊഴിയും കളവാണെന്നാണ് വിവരം. സോബി പറഞ്ഞ റൂബിൻ തോമസിനെ സിബിഐ കണ്ടെത്തി. ബാലഭാസ്‌കർ മരിക്കുമ്പോൾ റൂബിൻ ബംഗളൂരിലായിരുന്നു. അന്വേഷണം അന്തിമ ഘട്ടത്തിൽ ആണെന്നും കള്ളക്കടത്ത് സംഘത്തിന് അപകടവുമായി ബന്ധമുണ്ടോയെന്ന് പരിശോധന തുടരുന്നുവെന്നും സിബിഐ വ്യക്തമാക്കി.ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജറുമായിരുന്ന വിഷ്ണു സോമസുന്ദരം, ഡ്രൈവർ അർജുൻ, കലാഭവൻ സോബി, പ്രകാശ് തമ്പി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛൻ കെ. സി ഉണ്ണിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചത്. തുടർന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. കലാഭവൻ സോബിയുടെ മൊഴിയിൽ സിബിഐ നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു.അപകടം ഉണ്ടാകുന്നതിന് മുൻപ് അജ്ഞാതർ ബാലഭാസ്‌കർ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് തകർത്തിരുന്നുവെന്നും മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നുമാണ് സോബി സിബിഐയോട് പറഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം നുണ പരിശോധന നടത്തിയത്.

Karma News Network

Recent Posts

കോടതിയിൽ കരഞ്ഞ് ഐ.എസ്ഭീകരൻ ”പോയി ജയിലിൽ കിടക്കാൻ” ജഡ്ജി

ഐ എസ് ഭീകരനു കോടതിയിൽ നിന്നും കനത്ത് പ്രഹരം. തനിക്ക് പല കേസുകളിലും വകുപ്പുകളിലുമായി കിട്ടിയ ശിക്ഷകൾ ഒന്നിച്ച് കണന്നാക്കി…

1 min ago

ബാറിന് സമീപം യുവാവ് മരിച്ച നിലയിൽ, ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞു

ആലപ്പുഴ : ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46)ആണ് മരിച്ചത്. രാജേഷ്…

30 mins ago

ജിയോ പണിമുടക്കി, ഇന്‍റർനെറ്റ് കിട്ടാതെ വലഞ്ഞ്‌ ഉപയോക്താക്കള്‍

ന്യൂഡൽഹി : പ്രമുഖ ടെലികോം ദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്കിലുണ്ടായ തടസ്സം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ഇത്തരം തടസ്സങ്ങൾ തത്സമയം…

1 hour ago

യു.പി സ്ത്രീകൾ വേശ്യകൾ എന്നാക്ഷേപിച്ച കഴുക്കോൽ ഹമീദിനെ പൂട്ടി മാഹി പോലീസ്, 4കൊല്ലം തടവ്

യു.പി സംസ്ഥാനത്തെ സ്ത്രീകളേ അപമാനിച്ച ഹമീദ് കിടഞ്ഞി എന്ന കഴുക്കോൽ ഹമീദിനെ 4 വർഷത്തേക്ക് കഠിന തടവിനു വിധിച്ചു. UP…

1 hour ago

തൃശൂരിൽ കർഷക ആത്മഹത്യ, കീടനാശിച്ച് കഴിച്ച് ചികിത്സയിലിരുന്ന കർഷകൻ മരിച്ചു

തൃശൂർ : കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. വേനോലി വടക്കേത്തറ സ്വദേശി…

2 hours ago

മന്ത്രി കെ രാധാകൃഷ്ണന്‍ രാജിവച്ചു, ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയ്ക്ക് രാജിക്കത്ത് കൈമാറി

തിരുവനന്തപുരം: ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രിസ്ഥാനവും, നിയമസഭാംഗത്വവും രാജിവെച്ച് കെ രാധാകൃഷ്ണന്‍ . ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്…

2 hours ago