ഉത്തര്‍ പ്രദേശിലെ ഹാപുര്‍ ജില്ലയിലെ ഫാക്ടറിയില്‍ ശനിയാഴ്ചയുണ്ടായ സ്ഫോടനത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്. ശക്തിയേറിയ സ്ഫോടനമായിരുന്നു ഫാക്ടറിക്കുള്ളില്‍ നടന്നത്. ധോലനയിലെ യു.പി.എസ്.ഐ.ഡി.സി. ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ ഫാക്ടറിയിലാണ് അപകടമുണ്ടായത്.
സംഭവത്തില്‍ 16 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും സമീപത്തെ മറ്റു ഫാക്ടറികളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുണ്ടാവുകയും ചെയ്തു. സംഭവസമയത്ത് 30 പേര് ഫാക്ടറിക്കുള്ളില്‍ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.
മൂന്നു മണിക്കൂറുകൊണ്ടാണ് ഫാക്ടറിയിലെ തീയണയ്ക്കാന്‍ കഴിഞ്ഞത്. സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയിട്ടുണ്ട്. ഇലക്ട്രോണിക്സ് സാമഗ്രികള്‍ നിര്‍മിക്കാനുള്ള ലൈസന്‍സ് ആയിരുന്നു ഫാക്ടറിക്കുണ്ടായിരുന്നതെന്നും, എന്നാല്‍ അവിടെ നിര്‍മിക്കപ്പെട്ടിരുന്നത് പടക്കങ്ങളായിരുന്നെന്നും പോലീസ് പറഞ്ഞു.
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…