crime

തലശ്ശേരിയില്‍ നാളുകളായി പൂട്ടിയിട്ടിരിക്കുന്ന കോഫി ഷോപ്പിൽ കവർച്ച, സിസിടിവിയും രണ്ട് എസിയും മോഷണം പോയി

കണ്ണൂര്‍: തലശ്ശേരിയില്‍ നാളുകളായി പൂട്ടിയിട്ടിരിക്കുന്ന കടയില്‍ കവർച്ച. ജില്ലാ കോടതി പരിസരത്തെ സെറ്റിനറി പാർക്കിലുള്ള മോൾട്ടൺ കോഫി ഷോപ്പിലാണ് മോഷണം നടന്നത്.

കടയിലെ സിസിടിവിയും രണ്ട് എസിയും അടക്കമുള്ള സാധനങ്ങള്‍ മോഷണം പോയിട്ടുണ്ട്. ഇലക്ട്രിക് സാധനങ്ങള്‍ ആണ് അധികവും പോയിട്ടുള്ളത്.  പൂട്ടിക്കിടക്കുന്നതായതിനാല്‍ തന്നെ കടയ്ക്കകത്ത് പണമുണ്ടായിരുന്നില്ല. അതിനാല്‍ കടയില്‍ ഉപയോഗിച്ചിരുന്ന സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ആഴ്ചകളായി കോഫി ഷോപ്പ് അടച്ചിട്ടിരിക്കുകയാണ്. ഇക്കാര്യം മനസിലാക്കിയ ശേഷം ആസൂത്രിതമായി മോഷണം നടത്തിയെന്നാണ് സൂചന. പൊലീസ് അന്വേഷണമാരംഭിച്ചു.

Karma News Network

Recent Posts

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

13 seconds ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

32 mins ago

മുറിവ് പാട്ടിലുള്ളത് എന്റെ അനുഭവം, സങ്കൽപിച്ച് എഴുതിയതല്ല, സൈബർ ആക്രമണത്തിനെതിരെ ഗൗരി ലക്ഷ്മി

മുറിവ് ഗാനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. എന്റെ പേര് പെണ്ണ് എന്നുതുടങ്ങുന്ന ഗാനത്തിനെതിരെ…

1 hour ago

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളില്‍ മഴ…

2 hours ago

മോദിയുടെ റഷ്യൻ സന്ദർശനം ഇന്ന് നാളെ ഉച്ചകോടി

മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഇന്ത്യ - റഷ്യ…

2 hours ago

പാർട്ടി അനുഭാവികൾ ക്ഷേത്രകാര്യങ്ങളിൽ സജീവമാകണം, സഖാക്കൾക്ക് പണത്തോടുള്ള ആർത്തി മൂക്കുന്നു: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടി അംഗങ്ങൾ ക്ഷേത്ര കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ…

3 hours ago