കണ്ണൂര്‍. കണ്ണൂരില്‍ കോച്ച് കത്തി നശിച്ച സംഭവത്തില്‍ ദുരഹത വര്‍ധിപ്പിച്ച് സിസിടിവി ദൃശ്യം പുറത്ത്. കോച്ചിന് തീപിടിക്കുന്നതിന് മുമ്പുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ബിപിസിഎല്ലിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതാണ് ദൃശ്യങ്ങള്‍. ഒരാള്‍ തീവണ്ടിക്ക് സമീപത്തുകൂടെ നടന്ന് പോകുന്നത് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. അതേസമയം കോച്ചിന് തീപിടിച്ച സംഭവത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെങ്കില്‍ ദൃശ്യങ്ങള്‍ വഴിത്തിരിവാകും.
കോഴിക്കോട് എലത്തൂരില്‍ തീവെപ്പുണ്ടായ അതേ തീവണ്ടിയുടെ കോച്ചാണ് കത്തി നശിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രി 1.20 ഓടെയാണ് തീപ്പിടിത്തം ഉണ്ടായത്. നിര്‍ത്തിയിട്ട ഒരു കോച്ചിന് തീപിടിച്ച വിവരം റെയില്‍വേ ജീവനക്കാരനാണ് അറിയിച്ചതെന്ന് സ്റ്റേഷന് സൂപ്രണ്ട് പറഞ്ഞു. ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയേയും പോലീസിനെയും വിവരം അറിയിക്കുകയും അലാറം മുഴക്കുകയും ചെയ്തു. ഉടന്‍ തന്നെ അഗ്നി രക്ഷാ സേന സ്ഥലത്തെത്തിയെന്നും അദ്ദേഹം പറയുന്നു.
റെയില്‍വേയുടെ അനാസ്ഥമൂലം അല്ല തീപിടുത്തം ഉണ്ടായത്. കോച്ചിന്റെ ഒരു ഭാഗത്ത് നിന്നും അല്ല തീ പടര്‍ന്നത്. ബിപിസിഎല്ലിന്റെ സിസിടിവി ക്യാമറകള്‍ സമീപത്തുണ്ട്. ഇത് പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. മാലിന്യം കത്തിക്കലോ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമോ ഉണ്ടായ അപകടമാകാനും സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന് ഇടവേള ബാബു. സിനിമാതാരങ്ങളുടെ…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…