more

മോഷ്ടിക്കാന്‍ റസ്‌റ്റോറന്റില്‍ കയറി, വിശന്നപ്പോ പിസ്സയുണ്ടാക്കി കഴിച്ചു; കള്ളന്റെ കുക്കിംഗ് വീഡിയോ വൈറലാകുന്നു

റസ്‌റ്റോറന്റില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ പണത്തിനു പുറമേ ഭക്ഷണവും കൂടി മോഷ്ടിച്ചാല്‍ അത്ഭുതമൊന്നും പറയാനില്ല, പക്ഷേ ഭക്ഷണം ഉണ്ടാക്കിക്കഴിച്ചാലോ? അതിലൊരിത്തിരി അതിശയോക്തി തോന്നിയേക്കാം. എന്നാല്‍ അങ്ങനെയൊരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയില്‍ നിന്നും പുറത്തുവന്നത്. കാലിഫോര്‍ണിയയിലെ ഒരു റസ്‌റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മോഷ്ടിക്കാന്‍ കയറിയ റെസ്‌റ്റോറന്റില്‍ പിസയുണ്ടാക്കി കഴിക്കുന്ന കള്ളനാണ് ദൃശ്യങ്ങളിലുള്ളത്.

കളിത്തോക്കുമായാണ് മോഷ്ടാവ് റസ്‌റ്റോറന്റിലെത്തിയത്. പക്ഷേ രാത്രിയായതിനാല്‍ ജോലിക്കാരാരും ഇല്ലാതിരുന്നതിനാല്‍ കള്ളന് തോക്കു കാട്ടി ആരെയും പേടിപ്പിച്ച് ബുദ്ധിമുട്ടേണ്ടി വന്നില്ല. അകത്തുകടന്ന മോഷ്ടാവ് പണം സൂക്ഷിച്ചിരുന്ന ഷെല്‍ഫ് തകര്‍ത്ത് അതില്‍ നിന്ന് നാല്‍പതിനായിരം രൂപയോളം കവര്‍ന്നു. ഇതിന് പുറമെ ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ ബിര്‍ ബോട്ടിലുകള്‍ എന്നിവയും പ്രത്യേകം മാറ്റിവച്ചു. ഇതിനിടയിലാണ് മോഷ്ടാവിന് വിശന്നത്. ഉടനെ മോഷണ മുതലെല്ലാം ഒരു വശത്തേക്ക് ഒതുക്കി വെച്ച് കള്ളന്‍ അടുക്കളയിലേക്ക് കടന്നു. പിന്നീട് പിസയുണ്ടാക്കാന്‍ തുടങ്ങി. വളരെ അനായാസേനെ സ്വന്തം വീട്ടിലെന്ന പോലെ ഫ്രീയായി നിന്ന് പിസയുണ്ടാക്കുന്ന ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്നത്.

പിസയുണ്ടാക്കിക്കഴിച്ച ശേഷം റസ്റ്റോറന്റില്‍ ഫുഡ് ഡെലിവെറിക്കായി ഉപയോഗിക്കുന്ന വാഹനവും കൊണ്ടാണ് അവസാനം മോഷ്ടാവ് സ്ഥലം വിട്ടത്. സിസിടിവി ദൃശ്യങ്ങളില്‍ കള്ളനും കാര്യങ്ങളുമെല്ലാം വളരെ വ്യക്തമായിരുന്നതിനാല്‍ പോലീസിന് ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. ഉടന്‍ തന്നെ ഇയാളെ പിടികൂടി. മോഷ്ടിക്കാന്‍ കാണിച്ച ആവേശം സിസിടിവിയില്‍ പെടാതിരിക്കാന്‍ കള്ളന്‍ കാണിക്കാതിരുന്നതിനാല്‍ പോലീസിന് പണി എളുപ്പമായി. മോഷ്ടാവിനെ പിടികൂടിയ ശേഷം പോലീസാണ് മോഷ്ടാവിന്റെ അടുക്കള പരിജ്ഞാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.

വളരെ ആധികാരികമായാണ് കള്ളന്‍ പിസ തയ്യാറാക്കുന്നത്. പിസയ്ക്ക് വേണ്ട മാവ് തയ്യാറാക്കുന്ന രീതിയെല്ലാം കാണുമ്പോള്‍ പിസ തയ്യാറാക്കുന്നതില്‍ നല്ല മുന്‍പരിചയമുള്ളയാളാണെന്നാണ് തോന്നുന്നതെന്ന് റെസ്‌റ്റോറന്റ് മാനേജറും പ്രതികരിച്ചു. എന്തായാലും വീഡിയോ വളരെ വേഗം വൈറലായി.

Karma News Editorial

Recent Posts

അമീറുല്‍ ഇസ്ളാം രക്ഷപ്പെടും, യഥാർഥ പ്രതി അമീറുല്‍ അല്ല, അഡ്വ. ബി.എ ആളൂർ പറയുന്നു

കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…

2 mins ago

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

35 mins ago

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

1 hour ago

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

2 hours ago

പാചക വാതക ടാങ്കര്‍ അപകടം; ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്. മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി…

2 hours ago

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

2 hours ago