കണ്ണൂർ. സെൻട്രൽ ജയിലിൽ നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർക്ക് ബീഡിവേണം. വിവരം ആരുമറിയാതെ ജയിലിനു പുറത്തുള്ള സഹപ്രവർത്തകരെ ഫോണിൽ അറിയിച്ചു. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കാണാനായി വളപട്ടണം സ്വദേശി അബ്ദുൾ അസീസ് ജയിലിൽ എത്തി. പരിശോധനയിൽ ഇയാളിൽ നിന്ന് ബീഡികെട്ടുകൾ പിടിച്ചു.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് ആറാം ബ്ലോക്കിൽ നിന്നാണ് ബീഡിക്കായി ഫോൺ ചെയ്തിരുന്ന വിവരം അറിയുന്നത്. എൻഐഎ പരിശോധനയുടെ പേരിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ അക്രമം അഴിച്ചുവിട്ട പ്രതികളെയാണ് ആറാം ബ്ലോക്കിൽ പാർപ്പിച്ചിരിക്കുന്നത്. പിടിക്കപ്പെടാതിരിക്കാൻ തെങ്ങിന് മുകളിലാണ് ഫോൺ ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു. ഫോണുകൾ ഒടുവിൽ പിടികൂടി.
സെൻട്രൽ ജയിലിൽ നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകരെ പാർപ്പിച്ച ബ്ലോക്കിൽ നിന്നും മൊബൈൽ ഫോണുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ജയിലിലെ ആറാം ബ്ലോക്കിൽ നിന്നായിരുന്നു ഫോൺ പിടിച്ചെടുത്തത്. മൂന്ന് ഫോണുകളാണ് പിടിച്ചെടുക്കുന്നത്.
കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കാണാനായി വളപട്ടണം സ്വദേശി അബ്ദുൾ അസീസ് ജയിലിൽ എത്തുകയായിരുന്നു. ഇയാളുടെ പക്കൽ ബീഡി ഉണ്ടായിരുന്നു. ഇയാളെ പിടികൂടി ചോദ്യം ചെയ്തതിലാണ് ജയിലിൽ ഫോൺ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത്. ഇതോടെ പരിശോധന ആരംഭിക്കുകയായിരുന്നു. ബീഡി ആവശ്യപ്പെട്ട് തന്നെ ഫോണിൽ വിളിച്ചെന്ന് ആയിരുന്നു അബ്ദുൾ അസീസ് പോലീസിനോട് പറയുന്നത്.
ബാറ്ററി ഊരി മാറ്റിയായിരുന്നു ഫോൺ തെങ്ങിൽ സൂക്ഷിച്ചിരുന്നത്. ജയിലിൽ ഇവരെ സന്ദർശിക്കാൻ എത്തിയവരാണ് ഇത് നൽകിയത് എന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്. പ്രതികൾ ഫോൺ ഉപയോഗിച്ചോയെന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുക.
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…
ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ് തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…
യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…