വാട്സാപ്പിന്റെ സ്വകാര്യത നയത്തില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ട് ഐടി മന്ത്രാലയം കമ്പനിക്ക് നോട്ടിസ് അയച്ചു. ഇന്ത്യന്‍ ജനതയുടെ സ്വകാര്യതയെ ഹനിക്കുന്നതാണ് നയമെങ്കില്‍ വാട്സാപ്പിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഏഴ് ദിവസത്തിനുള്ളില്‍ വ്യക്തമായ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വാട്സാപ്പിനുള്ള നോട്ടിസ്.
വാട്സാപ്പ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളും ചാറ്റുകളും ഉടമസ്ഥ കമ്പനിയായ ഫേസ്ബുക്കിന് കൈമാറുമെന്നതാണ് വാട്സാപ്പിന്റെ പുതിയ സ്വകാര്യത നയം. ഈ നയം അംഗീകരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ട് നീക്കം ചെയ്യുമെന്ന് വാട്സാപ്പ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വാട്സാപ്പിന്റെ സ്വകാര്യത നയം നിശ്ചയമായും ഇന്ത്യന്‍ നിയമത്തിന്റെയും ഇന്ത്യന്‍ ജനതയുടെ അവകാശങ്ങളുടെയും പരിധിക്കുള്ളില്‍ ആയിരിക്കണം. അല്ലാത്ത പക്ഷം ശക്തമായ നിയമ നടപടികളിലേക്ക് കടക്കും എന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നേരത്തെ ഇതിനെതിരെ ശക്തമായ നിലപാടിലേക്ക് കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിരുന്നില്ല.
മെയ് 15നാണ് വാട്ട്സാപ്പിന്റെ സ്വകാര്യ നയം നിലവില്‍ വന്നത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതിയുടെ അടക്കം വിവിധ കോടതികളുടെ പരിഗണനയിലാണ്. ലോകത്താകമാനം വാട്സാപ്പ് നയം നടപ്പിലാക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ മാത്രം സ്വകാര്യ വിവരങ്ങള്‍ കൂടുതല്‍ കൈവശപ്പെടുത്തുന്നുവെന്നതാണ് പ്രധാന ആരോപണം. അതേസമയം യൂറോപ്യന്‍ യൂണിയനില്‍ അടക്കം വാട്സാപ്പ് കര്‍ശന നിലപാട് സ്വീകരിക്കുന്നില്ല.
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…