national

ദേശീയ പതാകയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി. ജനുവരി 26 ന് നടക്കാനിരിക്കുന്ന 73-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയെന്നോണം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ത്രിവർണ്ണ പതാകയുടെ മഹത്വം ഉറപ്പാക്കാനും പരിപാലിക്കാനും നിയമങ്ങളുടെ പ്രസക്തമായ വകുപ്പുകൾക്ക് കീഴിലുള്ള വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രം.

ഇന്ത്യയുടെ ഫ്ളാഗ് കോഡ് 2002, പ്രിവൻഷൻ ഓഫ് ഇൻസൾട്ട്‌സ് ടു നാഷണൽ ഹോണർ ആക്റ്റ്, 1971 എന്നിവയെ പരാമർശിച്ച്, സാംസ്‌കാരികവും കായികവുമായ പരിപാടികൾ ഉൾപ്പെടെ പ്രധാനപ്പെട്ട ദേശീയ അവസരങ്ങളിൽ പൊതുജനങ്ങൾ കടലാസ് കൊണ്ട് നിർമ്മിച്ച ദേശീയ പതാക വീശണമെന്ന് മന്ത്രാലയം നിർദ്ദേശം നൽകുന്നു.

പൊതുജനങ്ങൾ പരിപാടിക്ക് ശേഷം ഉപയോഗിക്കുന്ന പേപ്പർ പതാകകൾ ഉപേക്ഷിക്കുകയോ നിലത്ത് വലിച്ചെറിയുകയോ ചെയ്യരുത്. ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങൾ ഉൾപ്പെടെയുള്ള പരസ്യങ്ങളിലൂടെ ഒരു ബഹുജന ബോധവൽക്കരണ പരിപാടി ഏറ്റെടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടുണ്ട്.

ഇന്ത്യൻ ഫ്ലാഗ് കോഡ്, 2002 ജനുവരി 26 നാണ് പ്രാബല്യത്തിൽ വരുന്നത്. ഇന്ത്യൻ ഫ്ലാഗ് കോഡിന് 3 ഭാഗങ്ങളാണുള്ളത്. ഒന്നാം ഭാഗം ദേശീയ പതാകയുടെ പൊതുവായ വിവരമാണ് നൽകുന്നത്. രണ്ടാം ഭാഗം പൊതു സ്ഥാപനങ്ങളും സ്വകാര്യ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എങ്ങനെ ദേശീയ പതാക ഉപയോഗിക്കണമെന്നും പ്രദർശിപ്പിക്കണമെന്നും വിവരിക്കുന്നുണ്ട്. മൂന്നാം ഭാഗം കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും അവരുടെ ഏജൻസികളും എങ്ങനെ ദേശീയ പതാക ഉപയോഗിക്കണമെന്നും പ്രദർശിപ്പിക്കണമെന്നും വിശദീകരിക്കുന്നു.

Karma News Network

Recent Posts

രാഹുൽ ദ്രാവിഡ് കോച്ച് സ്ഥാനം ഒഴിയുന്നു- ഇനി ഞാൻ തൊഴിൽ രഹിതനാണ്‌

ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്‌. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…

4 mins ago

സഹോദരന്റെ വിവാഹത്തലേന്ന് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…

10 mins ago

വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കി, മദ്രസ അധ്യാപകന് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് കോടതി

തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…

24 mins ago

‘കാര്‍ത്തുമ്പി കുടകള്‍ മനോഹരം’, അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…

46 mins ago

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

60 mins ago

ടി20 ലോകകപ്പ് ജയം,പിച്ചിലെ മണ്ണ്‌ തിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ്‌ തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…

1 hour ago