ഭരണ പരിഷ്ക്കാരം നടപ്പിലാക്കിയ കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ വായ്പാ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. കേന്ദ്രം നിര്‍ദ്ദേശിച്ച ചില പരിഷ്കരണ നടപടികള്‍ നടപ്പിലാക്കിയാല്‍ വായ്പാ പരിധി ഉയര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഭരണ പരിഷ്ക്കാരം നടപ്പിലാക്കിയ ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്രാ പ്രദേശ്, ഒഡീഷ, കേരളം, മധ്യപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വായ്പയെടുക്കാന്‍ അനുമതിയുണ്ട്.
കഴിഞ്ഞ ലോക്ക്ഡൗണിന്റെ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ നടപടികളുടെ ഭാഗമാണിത്. ആധാറും റേഷന്‍കാര്‍ഡുമായി ബന്ധിപ്പിച്ചും മറ്റും കേരളം വളരെ മുമ്പ് തന്നെ ഈ പരിഷ്കരണ നടപടികള്‍ നടപ്പിലാക്കി തുടങ്ങിയിരുന്നു. പശ്ചിമ ബംഗാള്‍ ഇതുവരെയും ഒരു പരിഷ്കരണ നടപടികളും നടപ്പാക്കിയിട്ടില്ല. കടമെടുക്കുന്ന പണം ആത്മനിര്‍ഭര്‍ ഭാരത് ഒഴികെയുള്ള ഏത് വികസന പദ്ധതികള്‍ക്കും ഉപയോഗപ്പെടുത്താമെന്നും നിര്‍ദ്ദേശമുണ്ട്.
നിമിഷപ്രിയ എങ്ങിനെ കൊലയാളിയായി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യു.കെ മാധ്യമപ്രവർത്തകൻ ടോം ജോസ്. 2017 മുതൽ യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച നിമിഷപ്രിയ.…
തൃശൂര്‍: ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന് മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന് കെ എസ്(55) ആണ് മരിച്ചത്. ഒല്ലൂര്‍…
ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്സി വിദ്യാർത്ഥിയായ നിതേഷാണ്…
ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്നോപാര്‍ക്ക് ജീവനക്കാരിയാണ്…