topnews

ജനവിഭാഗങ്ങളുടെ ‘വംശശുദ്ധി’ പഠിക്കാൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയം

ഇന്ത്യയിലെ ജനവിഭാഗങ്ങളുടെ ‘വംശശുദ്ധി’ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. ജനിതക ചരിത്രം സ്ഥാപിക്കാനും ഡിഎൻഎ പഠനത്തിനുമാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയം നടപടികൾ ആരംഭിച്ചിരിക്കുന്നത്.

പ്രശസ്ത പുരാവസ്തുഗവേഷകൻ പ്രഫ. വസന്ത് എസ്. ഷിൻഡെയുമായും മുതിർന്ന ശാസ്ത്രജ്ഞരുമായും 2 മാസം മുൻപ് ഹൈദരാബാദിൽ കേന്ദ്ര സാംസ്കാരിക വകുപ്പ് സെക്രട്ടറി ഗോവിന്ദ് മോഹൻ ഇതു സംബന്ധിച്ചു ചർച്ച നടത്തിയിരുന്നു. പിന്നാലെ ഡിഎൻഎ സമാഹരണം ആരംഭിച്ചു. ലക്നൗ ആസ്ഥാനമായ ബിർബൽ സഹാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസിലെ (ബിഎസ്ഐപി) വിദഗ്ധരും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

10,000 വർഷങ്ങൾക്കിടെ ഇന്ത്യൻ ജനവിഭാഗങ്ങളിലെ ജനിതക മിശ്രണം, ജനിതക പരിണാമങ്ങൾ എന്നിവയാണു പഠന ലക്ഷ്യമെന്നും ഇതിലൂടെ ഇന്ത്യൻ ജനിതക ചരിത്രം കണ്ടെത്താനാവുമെന്നും ഹാരപ്പൻ ജനതയുമായി ബന്ധപ്പെട്ട ജനിതക പഠനങ്ങൾ നടത്തിയിട്ടുള്ള ഷിൻഡെ വ്യക്തമാക്കി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും പഠനത്തിൽ പങ്കു ചേർന്നതായാണു റിപ്പോർട്ട്.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

28 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

29 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

50 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago