kerala

ദേശീയപാർട്ടി പദവി നഷ്ടമാകുമെന്ന് ഭയമുണ്ട്, ഈനാംപേച്ചി, നീരാളി തുടങ്ങിയ ചിഹ്നങ്ങളില്‍ സിപിഎം മത്സരിക്കേണ്ടി വരും, എ കെ ബാലൻ

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഇടതു പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി സി പി എം നേതാവ് എ കെ ബാലന്‍.
ഇടതുപാർട്ടികൾ ചിഹ്നം സംരക്ഷിക്കണം. ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുക എന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.എഫ്.ഇ.ഒ.യു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് മേഖലാതല നേതൃശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിന്റെ ദേശീയപാർട്ടി പദവി ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു. അരിവാൾ ചുറ്റിക നക്ഷത്രം സംരക്ഷിക്കപ്പെടണമെങ്കിൽ നിശ്ചിത ശതമാനം വോട്ടും എംപിമാരും വേണം. അതില്ലെങ്കിൽ സ്വതന്ത്ര പാർട്ടിയുടെ സ്റ്റാറ്റസേ ഉണ്ടാകുവെന്ന് ബാലൻ പറഞ്ഞു. അടുത്ത ഇലക്ഷന് ഇടത് സ്ഥാനാർത്ഥിക്ക് തേളിന്റെ ചിഹ്നത്തിലോ അല്ലെങ്കിൽ നീരാളിയുടെ ചിഹ്നത്തിലോ വോട്ട് അഭ്യർത്ഥിക്കേണ്ടി വരുന്നമെന്നും ബാലൻ അണികൾക്ക് മുന്നറിയിപ്പ് നൽകി.

സൈക്കിൾ വരെയുള്ള ചിഹ്നങ്ങൾ മറ്റുള്ളവർക്ക് അനുവദിച്ചു. ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും നമുക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുക. അതിലേക്ക് എത്തരുത്- എ.കെ. ബാലൻ പറഞ്ഞു. പ്രതിപക്ഷം പുല്ലൂട്ടിയിൽ കിടക്കുന്ന പട്ടിയെന്ന് പറഞ്ഞ അദ്ദേഹം, ചതിയൻമാരുടെ പാർട്ടിയാണ് കോൺഗ്രസെന്നും ആരോപിച്ചു. പത്മജ പോയിട്ട് എന്തെല്ലാമാണ് പറയുന്നത്. കോൺഗ്രസ് എന്ന് പറയാൻ എന്ത് ധാർമികതയാണ് ഉള്ളത്. പാർട്ടിയുടെ മയ്യത്ത് ആയിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാവുകയെന്ന് എകെ ബാലൻ പറഞ്ഞു.

Karma News Network

Recent Posts

വോട്ടെണ്ണാൻ മണിക്കൂറുകൾ, ഇടക്കാല ജാമ്യത്തിന് ശേഷം അരവിന്ദ് കെജ്‌രിവാൾ ഇന്ന് തിഹാർ ജയിലിലേക്ക്

ന്യൂഡല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി ഇന്നലെ അവസാനിച്ചതോടെ ഡല്‍ഹി…

28 mins ago

തലയിൽ കയറ്റി വച്ച അഹംഭാവം എന്ന കിന്നരി തൊപ്പി ഉപേക്ഷിച്ചിട്ട്‌ മികച്ച കലാകാരൻ എന്ന ഐഡന്റിറ്റി നേടാൻ ശ്രമിക്കും- ഷെയിനിനോട് മാധ്യമ പ്രവർത്തക

നടൻ ഉണ്ണി മുകുന്ദനെ കുറിച്ച് നടത്തിയ പരാമർശത്തിൽ ഷെയിൻ നിഗം മാപ്പ് പറഞ്ഞിരുന്നു. തമാശയായിട്ട് പറഞ്ഞതാണെന്നും ഉണ്ണി ചേട്ടൻ അത്…

28 mins ago

മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കും, വെല്ലുവിളിച്ച് എഎപി നേതാവ്

ന്യൂഡൽ​ഹി : എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷ പ്രമുഖരെല്ലാം തന്നെ അസ്വസ്ഥരാണ്. ബിജെപി മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന്…

50 mins ago

വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാനില്ല, മുത്തച്ഛനെ ആക്രമിച്ച് ചെറുമകന്‍, അറസ്റ്റ്

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു ഏടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനാണ് വെട്ടേറ്റത്. ചെറുമകന്‍ ശ്രീകുമാറാണ് കേശവനെ വെ ട്ടിപ്പരിക്കേല്‍പ്പിച്ചത്.…

1 hour ago

ചരക്ക് തീവണ്ടികള്‍ കൂട്ടിയിടിച്ചു, ലോക്കോ പൈലറ്റുമാര്‍ക്ക് ഗുരുതര പരിക്ക്

ചണ്ഡീഗഢ്: പഞ്ചാബിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് രണ്ട് ലോക്കോ പൈലറ്റുമാർക്ക് പരിക്ക്. ഞയറാഴ്ച പുലർച്ചെ സിർഹിന്ദിലെ മധോപുരിലാണ് സംഭവം. പരിക്കേറ്റ…

1 hour ago

യുദ്ധം തുടരാൻ മുറവിളി, കരാർ വലിച്ചുകീറി, യുദ്ധം നിർത്തിയാൽ ഈ രാത്രി നെതന്യാഹുവിനെ മാറ്റും എന്ന് കൂട്ടുകക്ഷികൾ

പലസ്തീനുമായുള്ള യുദ്ധത്തിൽ ചുവട് മാറ്റി ഇസ്രായേൽ. യുദ്ധം നിർത്താമെന്നും പകരം ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്ന് തീരുമാനം എടുതെങ്കുലും കടുത്ത പ്രതിഷേധം ഉയർന്നതോടെ…

2 hours ago