topnews

2000 രൂപയുടെ നോട്ട് കൈയ്യിലുള്ളവർക്ക് മാറ്റാൻ അവസരം, ചെയ്യേണ്ടതിങ്ങനെ

2000 ത്തിന്റെ നോട്ടുകൾ ഇതുവരെ മാറ്റാൻ സാധിക്കാത്തവർക്ക് നോട്ടുകള്‍ മാറാന്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദിഷ്ട റീജിണല്‍ ഓഫീസുകളിലേക്ക് നോട്ടുകള്‍ പോസ്റ്റലിൽ അയക്കാൻ അവസരം. ടിഎല്‍ആര്‍ ഫോം വഴിയും ഉപയോക്താക്കള്‍ക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നോട്ടുകള്‍ നിക്ഷേപിക്കാനും സൗകര്യമുണ്ട്. ഈ തുക പിന്നീട് അക്കൗണ്ടുകളില്‍ തിരികെ എത്തും തുടർന്ന് ഉപയോക്താക്കളെ പോസറ്റ് മുഖേന നോട്ടുകള്‍ അയക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നു. ജനങ്ങള്‍ക്ക് ആര്‍ബിഐ ഓഫീസുകളില്‍ എത്തുന്നതിലുള്ള അസൗകര്യം ഒഴിവാക്കാനാണിത്. തടസമില്ലതെയും സുരക്ഷിതമായും ഉപയോക്തക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ തുക തിരികെയെത്തുമെന്നും ആര്‍ബിഐ റീജിണല്‍ ഡയറക്ട്ര്‍ രോഹിത് പി ദാസ് പറഞ്ഞു.

നോട്ടുകള്‍ മാറാന്‍ ഇന്‍ഷുവേര്‍ഡ് പോസ്റ്റും ടിഎല്‍ആര്‍ ഫോം വഴിയുള്ള രീതിയും സുരക്ഷിതമാണെന്നും ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ആര്‍ബിഐയുടെ ഡല്‍ഹി ഓഫീസില്‍ ഇതുവരെ 700 ടിഎല്‍ആര്‍ ഫോമുകള്‍ ലഭ്യമായിട്ടുണ്ട്. ആര്‍ബിഐ ഓഫീസുകളിലെ എക്‌സ്‌ചേഞ്ച് സൗകര്യത്തിന് പുറമെ ഈ രണ്ട് ഓപ്ഷനുകളും നടപ്പാക്കുന്നു എന്ന് രോഹിത് പി ദാസ് പറഞ്ഞു. അതെ സമയം നോട്ട് നിരോധനത്തെ തുടർന്ന് ഏഴു കൊല്ലം മുമ്പ് പുറത്തിറക്കിയ 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് ഉത്തരവിറക്കിയിരുന്നു. രാജ്യത്ത് വിപണ രംഗത്ത് മറ്റു മൂല്യങ്ങളിലുള്ള നോട്ടുകൾ ആവശ്യത്തിന് ലഭ്യമാകുന്ന സ്ഥിതി വരുന്നത് വരെ ലക്ഷ്യമിട്ടാണ് 2000 രൂപ അവതരിപ്പിച്ചതെന്നാണ് റിസർവ് ബാങ്ക് നൽകുന്ന വിശദീകരണം.

2016ൽ 1000,​ 500 നോട്ടുകൾ നിരോധിച്ചപ്പോൾ കറൻസി ക്ഷാമം പരിഹരിക്കാനാണ് 2000 രൂപ നോട്ട് ഇറക്കിയത്.500, 200,100 നോട്ടുകൾ ലഭ്യമാക്കി ആ ലക്ഷ്യം നേടി. രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാവുകയും കറൻസി ഉപയോഗം ഗണ്യമായി കുറയുകയും ചെയ്‌തെന്നാണ് സർക്കാരിന്റെ അവകാശവാദം. 2016 നവംബർ എട്ടിന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച വിവാദ നോട്ട് നിരോധനത്തിന്റെ സന്തതിയാണ് 2000 രൂപ കറൻസി. റദ്ദാക്കിയ 500,​1000 നോട്ടുകൾക്ക് പകരം പുതിയ 500ന്റെയും 2000ത്തിന്റെയും നോട്ടുകൾ ഇറക്കി. അപ്രതീക്ഷിത നിരോധനത്തോടെ നോട്ട് മാറ്റാൻ ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുമ്പിൽ ജനങ്ങൾ ക്യൂ നിന്നത് വിവാദമായി. അന്ന് നിരോധിച്ച 1000 രൂപ നോട്ട് പിന്നീട് അച്ചടിച്ചിട്ടില്ല.

കള്ളനോട്ട്, കള്ളപ്പണം, ഭീകരര്‍ക്ക് സഹായധനം, നികുതിവെട്ടിപ്പ് തുടങ്ങിയവ തടയാന്‍ ലക്ഷ്യമിട്ടുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായിരുന്നു നടപടി. റിസര്‍വ് ബാങ്കുമായി വിപുലമായ കൂടിയാലോചനകള്‍ നടത്തിയും മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ നടത്തിയുമാണ് പദ്ധതി നടപ്പാക്കിയത്- സര്‍ക്കാര്‍ വ്യക്തമാക്കി. റിസര്‍വ് ബാങ്കിന്റെ പ്രത്യേക ശുപാര്‍ശപ്രകാരമാണ് നോട്ട് നിരോധനം നടപ്പാക്കിയത്. പദ്ധതി നടത്തിപ്പിന് കരടു പദ്ധതിയും റിസര്‍വ് ബാങ്ക് സമര്‍പ്പിച്ചിരുന്നു. വിശാലമായ പദ്ധതിയുടെ ഭാഗമായിരുന്നു അത്. റിസര്‍വ് ബാങ്ക് നിയമപ്രകാരമുള്ള അധികാരം ഉപയോഗിച്ചുള്ള സാമ്പത്തികനയ തീരുമാനമാണ് സര്‍ക്കാരെടുത്തത്- സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ ഇപ്രകാരമായിരുന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നത്.

മാത്രമല്ല, ‘2011-ലെ സെന്‍സസ് പ്രകാരം 48 കോടി തൊഴിലാളികളാണ് ഇന്ത്യയില്‍ തൊഴിലെടുക്കുന്നവര്‍. ഇതില്‍ 40 കോടിയും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ഔദ്യോഗിക മേഖലയിലും അനൗദ്യോഗിക മേഖലയിലുമുള്ള തൊഴില്‍ രംഗത്തെ ഈ അന്തരം അവസാനിപ്പിക്കാന്‍കൂടി വേണ്ടിയായിരുന്നു നോട്ടു നിരോധനമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടാതെ ഇടപാടുകളെ ഡിജിറ്റലൈസ് ചെയ്യുക എന്നതും നോട്ട് നിരോധനത്തിന്റെ ലക്ഷ്യമായിരുന്നു’ എന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

karma News Network

Recent Posts

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

11 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

26 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

50 mins ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

1 hour ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

1 hour ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

2 hours ago