entertainment

പ്രസവം കഴിഞ്ഞ് 28ആം ദിവസം അഭിനയിക്കാനെത്തി ചന്ദ്ര ലക്ഷ്മൺ

മിനിസ്‌ക്രീൻ താരങ്ങളായ ടോഷ് ക്രിസ്റ്റിക്കും ചന്ദ്ര ലക്ഷ്മണും ആൺകുഞ്ഞ് ജനിച്ചത് അടുത്തിടെയാണ്. സോഷ്യൽമീഡിയ വഴി ടോഷ് ക്രിസ്റ്റി കുഞ്ഞ് പിറന്ന സന്തോഷം പങ്കിട്ടിരുന്നു. ‘ഞങ്ങൾക്ക് ആൺകുഞ്ഞ് പിറന്നിരിക്കുന്നു. ദൈവത്തിന് നന്ദി’ എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ടോഷ് ക്രിസ്റ്റി കുറിച്ചത്. ഇപ്പോളിതാ ചന്ദ്ര വീണ്ടും അഭിനയിക്കാനെത്തി എന്ന് പറയുകയാണ് ടോഷ്.

’28ന് തൊട്ടുമുമ്പായി കുഞ്ഞിനേയും കൊണ്ട് കലൂർ പള്ളിയിൽ പോയി പ്രാർത്ഥിച്ചിരുന്നു. അമ്മയ്ക്കും മോനും അമ്പലത്തിൽ പോയി പ്രാർത്ഥിക്കാൻ കുറച്ച് ദിവസങ്ങൾ കൂടി കഴിയണം. അമ്മയും കുഞ്ഞും വീട്ടിലേക്ക് വന്ന് സെറ്റാവാനൊക്കെ സമയം എടുത്തിരുന്നു. അങ്ങനെ കുറേ തിരക്കിലായിപ്പോയി.”അതാണ് വീഡിയോകളിലൊന്നും കാണാതിരുത്. ’28ന് കുഞ്ഞുവാവയ്ക്ക് ചെറിയൊരു ചരട് കെട്ടിയിരുന്നു. വേറൊരു പ്രത്യേകത എന്താണെന്ന് വെച്ചാൽ ചന്ദ്ര വീണ്ടും സുജാതയിൽ ജോയിൻ ചെയ്തിരിക്കുകയാണ്.’

‘ചന്ദ്രയുടെ അമ്മയും ഞങ്ങളോടൊപ്പമുണ്ട്. ഷൂട്ട് നടക്കുന്ന റൂമിന് തൊട്ടിപ്പുറത്തായാണ് ചന്ദ്രയുടെ റൂം. സുജാത ടീമിൽ നിന്നും ചന്ദുവിന് എപ്പോഴും നല്ല കെയർ കിട്ടുന്നുണ്ട്. അങ്ങനെ ഓടിച്ചാടി വർക്ക് ചെയ്യേണ്ട കാര്യമില്ല. നല്ല റിലാക്‌സായി ചെയ്താൽ മതി. ഇരുന്നും കിടന്നുമൊക്കെയുള്ള രംഗങ്ങളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. ഒരുപാട് നേരമൊന്നും വർക്ക് ചെയ്യുന്നില്ല. എല്ലാം ശ്രദ്ധിച്ചാണ് ചെയ്യുന്നത്. നിങ്ങളുടെ കരുതലുകളെല്ലാം ഞങ്ങൾ കാണുന്നുണ്ട്. വീട്ടുകാർ കെയർ ചെയ്യുന്നത് പോലെ തന്നെയാണ് നിങ്ങളും എനിക്ക് കാര്യങ്ങൾ പറഞ്ഞ് തരുന്നത്.’
നല്ല കരുതലോടെയായാണ് എല്ലാം ചെയ്യുന്നത്. കുഞ്ഞുവാവ വന്നതിന് ശേഷം എനിക്ക് ഷൂട്ടിന്റെ തിരക്കുണ്ടായിരുന്നു. വീഡിയോ ഒന്നും ചെയ്യാനായിരുന്നില്ല. പരമ്പരയിൽ കാണിക്കുന്നത് ഞങ്ങളുടെ കുഞ്ഞുവാവയാണോ എന്നൊക്കെ പലർക്കും സംശയമുണ്ട്.’
ഞങ്ങളുടെ കുഞ്ഞല്ല സീരിയലിൽ അഭിനയിക്കുന്നത്. ഞങ്ങളുടെ കുഞ്ഞുവാവയ്ക്ക് അത്ര പ്രായമായില്ല. കുറച്ചൂടെ വലുതായ കുഞ്ഞുവാവയാണ് പരമ്പരയിലേത്.

സ്വന്തം സുജാത എന്ന സീരിയലിന്റെ ലൊക്കേഷനിൽ നിന്നും കണ്ട് പരിചയത്തിലായ ഇറുവരും പിന്നീട് പ്രണയത്തിലാവുകയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയുമായിരുന്നു. അതുകൊണ്ടുതന്നെ വിവാഹവും അതിനുശേഷമുള്ള ചടങ്ങുകളും ഒക്കെ തന്നെ സോഷ്യൽ മീഡിയ ആഘോഷമാക്കി. ഇരുവരും വ്യത്യസ്ത മതത്തിൽ പെട്ട ആൾക്കാർ ആയതുകൊണ്ട് തന്നെ രണ്ടു രീതിയിലും കല്യാണം നടത്തിയിരുന്നു.വളരെ ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.

Karma News Network

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

26 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

40 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 hour ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

2 hours ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

2 hours ago