Business

ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിന്‌ 100 കിമീറ്റർ അടുത്തേക്ക് എത്തുന്നു

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിന്‌ തൊട്ട് അടുത്ത് എത്തി.ചന്ദ്രയാൻ-3  വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിത്തിന്റെ 100 കിലോമീറ്റർ അടുത്തേക്കാണ്‌ ഇപ്പോൾ എത്തിക്കുന്നത് എന്ന് ഐ എസ് ആർ ഒ അറിയിപ്പിൽ പറയുന്നു.ചന്ദ്രനിൽ നിന്ന് ഏറ്റവും അകലെയുള്ള കാന്തിക വലയം ആയ അപ്പോലൂൺ ചന്ദ്ര ഉപരിതലത്തിൽ നിന്നും 1,437 കിലോമീറ്റർ അകലെയാണ്‌. ഇത് മറികടന്ന് ചന്ദ്രന്റെ അടുത്തേക്ക് നീങ്ങുകയാണ്‌ അടുത്ത നീക്കം. ഇതോടെ പേടകത്തിന്റെ വേഗത വിജയകരമായി കുറയച്ചിട്ടുണ്ട്.ചന്ദ്രയാൻ -3 ബഹിരാകാശ പേടകം ചന്ദ്ര ഉപരിതലത്തിന്റെ അടുത്തേക്ക് നീങ്ങുന്നു.

ഓർബിറ്റ് സർക്കുലറൈസേഷൻ ഘട്ടം ഇതോടെ ആരംഭിച്ചു.ചന്ദ്രയാൻ 3ന്റെ ഇന്നത്തേ നിയന്ത്രണ ഓപ്പറേഷനിൽ പേടകം 150 കിലോമീറ്റർ X 177 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തി. അടുത്ത ഓപ്പറേഷൻ 2023 ഓഗസ്റ്റ് 16 ന് രാവിലെ 8.30 ന് ആസൂത്രണം ചെയ്തിട്ടുണ്ട് എന്ന് ഇസ്രോ പറഞ്ഞു.

ഭ്രമണപഥം താഴ്ത്തുന്നതിനുള്ള ഓരോ തന്ത്രങ്ങളുടെയും നിർണായക വിശകലനം നടത്തി, മറ്റ് ചാന്ദ്ര ഓർബിറ്ററുകളുമായുള്ള അടുപ്പം മൂലം അപകട സാധ്യതയും വിലയിരുത്തുന്നുണ്ട്.ഓഗസ്റ്റ് 9 നാണ്‌ ഇസ്രോ ചന്ദ്രയാൻ -3 നെ 174 X 1437 കിലോമീറ്റർ അടുത്തേക്ക് എത്തിച്ചത്.ദീർഘവൃത്താകൃതിയിലുള്ള ചാന്ദ്ര ഭ്രമണപഥത്തിൽ, ബഹിരാകാശ പേടകത്തിന്റെ ഉയരം അപ്പോലൂണിൽ 18,074 കിലോമീറ്ററിൽ നിന്ന് 4,313 കിലോമീറ്ററായി കുറച്ചിരുന്നു.

 

Karma News Editorial

Recent Posts

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

28 mins ago

ഉത്തർപ്രദേശിൽ മതപരമായ ചടങ്ങിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 87 പേർ കൊല്ലപ്പെട്ടു

ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…

28 mins ago

കുംഭകോണ കഥകൾ ആരും മറന്നിട്ടില്ല, ഒരു രൂപ ചെലവാക്കിയാൽ 50 പൈസ അഴിമതി, സഭയിൽ നരേന്ദ്രമോദി

ന്യൂഡൽഹി : പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള…

56 mins ago

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി,മാപ്പ് നൽകി കൊല്ലപ്പെട്ട യുവാവിൻറെ കുടുംബം

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ…

59 mins ago

അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ല, രാഹുലിന്റെ വായടപ്പിച്ചു അഗ്നിവീറിന്റെ കുടുംബം

ലോക്‌സഭയിൽ രാഹുൽ ഗാന്ധിയുടെ വായടപ്പിച്ചു വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം.വീരമൃത്യു വരിച്ച അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ലെന്ന കപടവാദമാണ് ഇപ്പോൾ…

1 hour ago

കാമുകന്റെ ലിം​ഗം ഛേദിച്ച് ക്ലോസറ്റിലിട്ടു, വിവാഹ വാ​ഗ്ദാനം നിരസിച്ചതിൽ യുവതിയുടെ പ്രതികാരം

കാമുകന്റെ ലിം​ഗം ഛേദിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. വിവാഹ വാ​ഗ്ദാനം നിരസിച്ചെന്ന പേരിൽ ആയിരുന്നു ആക്രമണം. നഴ്സിം​ഗ് ഹോം ഉടമയായ…

2 hours ago