ചന്ദ്രയാന്‍ 2 വിക്ഷേപണത്തിനുള്ള 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്നു രാവിലെ 6.51 മുതല്‍ ആരംഭിച്ചു. നാളെ പുലര്‍ച്ചെ 2.51നാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യം ബഹിരാകാശത്തേക്കു കുതിക്കുക . രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിക്ഷേപണത്തിനു സാക്ഷ്യം വഹിക്കും.
ജിഎസ്എല്‍വി മാര്‍ക്ക് 3 ഉപയോഗിച്ചാണ് വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ വിക്ഷേപണ പരിശോധനയുടെ വിവിധ ഘട്ടങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി.1000 കോടിയോളം രൂപ ചെലവിടുന്ന ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.മനുഷ്യന് ചന്ദ്രനില്‍ കാലുകുത്തിയതിന്റെ അന്‍പതാം വര്‍ഷത്തിലാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം.
ജിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാര്‍ക് ത്രീയാണ് ചന്ദ്രയാന്‍ വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവാഹകശേഷിയുള്ള റോക്കറ്റാണിത്. 800 കോടി രൂപ ചെലവിലാണ് ചന്ദ്രയാന്‍ 2 ഒരുക്കിയെടുക്കുന്നത്.
രാജ്യ തലസ്ഥാനത്ത് ശക്തമായ മഴയും ഇടിമിന്നലും. ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇതിനിടെ…
ഡൽഹിയിലെ തന്റെ വീടിന് നേരെ അജ്ഞാതർ കരി ഓയിൽ ഒഴിച്ചെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ്…
നടൻ സിദ്ധിഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ വികാരഭരിതനായി നടൻ മമ്മൂട്ടി. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഹൃദസസ്പർശിയായ ഒറ്റവരി കുറിപ്പും മമ്മൂട്ടി പങ്കുവച്ചു.…
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…