kerala

ഗുണ്ടയുടെ ഉറ്റ കൂട്ടുകാരനായിരുന്ന ചങ്ങനാശേരി ഡിവൈഎസ്പിക്ക് സ്ഥലം മാറ്റം.

കോട്ടയം. കുഴപ്പണൽ കടത്ത്, ലഹരി കടത്ത്, ഹണി ട്രാപ്പ്, വഞ്ചന കുറ്റം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടയുടെ ഉറ്റ കൂട്ടുകാരനായിരുന്ന ചങ്ങനാശേരി ഡിവൈഎസ്പി ചെയ്ത ഗുരുതരമായ കുറ്റത്തിന് വെറുമൊരു ‘സ്ഥലം മാറ്റം’ ശിക്ഷ.
കോട്ടയത്ത് പൊലീസ്-ഗുണ്ടാ മാഫിയ ബന്ധമെന്ന് ദക്ഷിണ മേഖല ഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിനെ സ്ഥലംമാറ്റി. പാലക്കാട് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലേക്കാണ് ശ്രീകുമാറിനെ മാറ്റിയിരിക്കുന്നത്.

നിരവധി കേസുകളിൽ പ്രതിയായ ഏറ്റുമാനൂ‍ർ സ്വദേശി അരുണ്‍ ഗോപനുമായി ബന്ധമുണ്ടെന്ന ഐജി പ്രകാശ് റിപ്പോർട്ട് നൽകിയ സംഭവത്തിലെ വിരുതനായ ഡിവൈഎസ്പി ശ്രീകുമാറിനാണു വെറും ഒരു സ്ഥലം മാറ്റം മാത്രം ശിക്ഷനൽകിയിരിക്കുന്നത്. ഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം സൈബർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന അരുണിനെ മലപ്പുറത്തേക്ക് മാറ്റിയിരുന്നു. മലപ്പുറത്തും സൈബർ പൊലീസ് സ്റ്റേഷനിലാണ് ഇയാളെ നിയമിച്ചിരിക്കുന്നത്.

ഗുണ്ട അരുണ്‍ ഗോപനുമായി ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്പിക്കും, ഒരു ഇൻസ്പക്ടർക്കും, രണ്ടു പൊലീസുകാർക്കും അടുത്ത ബന്ധമെന്നാണ് ഐജി റിപ്പോർട്ട് നൽകിയത്. ഗുണ്ട അരുൺ ഗോപനെ കസ്റ്റഡയിലെടുത്തപ്പോള്‍ പൊലീസ് ബന്ധം പുറത്തു പറയാതിരിക്കാൻ ഡിവൈഎസ്പി സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തുകയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ ഡിജിപി നടപടിക്ക് ശുപാർശ ചെയ്യുകയായിരുന്നു.

Karma News Network

Recent Posts

മലയാളം സംസാരിക്കും, മെലിഞ്ഞ ശരീരം, കാസര്‍കോട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

കാസര്‍കോട് പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തെരച്ചില്‍ തുടരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ്…

23 mins ago

ബീന കുമ്പളങ്ങി അനാഥമന്ദിരത്തിൽ നിന്ന് പോയി, രണ്ടാഴ്ചയായി അവിടെയുണ്ട്- ശാന്തിവിള ദിനേശ്

1980- 90 കളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയായിരുന്നു ബീന കുമ്പളങ്ങി.…

56 mins ago

മട്ടാഞ്ചേരി മാഫിയ എന്ന അധോലോകം മലയാള സിനിമയെ മതം കൊണ്ട് രണ്ടായി സ്പ്ളിറ്റ് ആക്കിയിരിക്കുന്നു- അഞ്ജു പാർവതി പ്രഭീഷ്

കഴി‍ഞ്ഞ ദിവസങ്ങളിലായി നടൻ മമ്മൂട്ടിയ്ക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. വലതുപക്ഷ…

1 hour ago

ഉണ്ടയിലും പുഴുവിലും ആവീഷ്കാരം,ദി കേരള സ്റ്റോറി വന്നപ്പോൾ കലയേ കലയായി കാണൽ വായ്ത്താളം

ഉണ്ടയിലും പുഴുവിലും തൊടുമ്പോൾ ആവീഷ്കാര സ്വാതന്ത്ര്യം. കലയേ കലയായി കാണണം എന്ന വിളിച്ച് പറച്ചിൽ. അങ്ങിനെ എങ്കിൽ എന്തുകൊണ്ട് കേരള…

2 hours ago

അഞ്ച് നേരം നിസ്കരിച്ചാലും വെള്ളിയാഴ്ച പള്ളിയിൽ പോയാലും അസ്സലാമു അലൈക്കും പറഞ്ഞാലൊന്നും ആരും തീവ്രവാദി ആകില്ല- അഖിൽ മാരാർ

മമ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നാലെ താരത്തിന് പിന്തുണയുമായി പ്രമുഖർ. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദിനേയും…

2 hours ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതി രാഹുലിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ സര്‍ക്കാര്‍ യഥാസമയം ഇടപെട്ടുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം. അന്വേഷണം ശരിയാംവിധം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അച്ഛന്‍ ഹരിദാസന്‍…

3 hours ago