ഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ വഴി ഐഎസ് പ്രചാരണം നടത്തിയ 3 മലയാളികള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം നല്കി. ദില്ലി കോടതിയിലാണ് എന്‍ഐഎ കുറ്റപ്പത്രം നല്‍കിയത്. കേരളത്തില്‍ അന്തിമജിഹാദ് നടത്താനായി രൂപീകരിച്ച ‘ഐഎസ്ഐഎസ് അല്‍ കേരളാ മിലിറ്ററി ബ്രിഗേഡി’ലെ ചാവേറുകളായ ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് എന്‍ഐഎ നേരത്തെ അറസ്റ്റു ചെയ്തത്. ഇവരുടെ പങ്കാളികളായ കര്‍ണ്ണാടകയിലെ മുന്‍ കോണ്‍ഗ്രസ്സു് എംഎല്‍എ, ഇയാളുടെ ചെറുമകനായ അമ്മാര്‍ അബ്ദുള്ളാ റഹ്മാനും എന്‍ഐഎ കസ്റ്റഡിയില്‍ ഉണ്ട്.
‘ക്രോണിക്കിള്‍ ഫൗണ്ടേഷന്’ എന്ന പേരില്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുണ്ടാക്കി യുവതികള്‍ ഐഎസിനായി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. ആറ് മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതികളെ പിടികൂടിയത്. ഇവരുടെ സംഘാംഗമായ മുസാദ് അന്‍വര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
മറ്റൊരു കൂട്ടാളിയായ അമീര്‍ അബ്ദുള്‍ റഹ്മാനെ മംഗലാപുരത്ത് നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു ഇയാളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുവതികള്‍ പിടിയിലായത്. കേരളത്തില്‍ നിന്നും അനേകം യുവാക്കളെ ഇവര്‍ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത് വിദേശത്തേക്ക് കടത്തിയതായും എന്‍ഐഎ വ്യക്തമാക്കുന്നു
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…