topnews

ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ നവംബറിൽ

ന്യൂഡൽഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ നവംബറിൽ നടത്തും. ബിഹാർ തിരഞ്ഞെടുപ്പിനൊപ്പമാകും ഉപതിരഞ്ഞെടുപ്പും നടത്തുക. ഉപതിരഞ്ഞെടുപ്പിന് തയാറെടുപ്പുകൾ തുടരുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു. ഉപതെരഞ്ഞെടുപ്പുകൾ നവംബറിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തീയതി പിന്നീട് അറിയിക്കും.

ഏതൊക്കെ സീറ്റുകളിലാണ് നവംബറിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക എന്നത് സംബന്ധിച്ച് ഇനിയും വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്. 65 മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്. 64 നിയമസഭാ മണ്ഡലങ്ങളും ഒരു പാർലമെന്റ് മണ്ഡലവുമാണ് പട്ടികയിൽ ഉൾപ്പെടുന്നത്. അടുത്തു തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടത്തുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യം ഉണ്ടെങ്കിലും ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കേണ്ട എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കൊവിഡിന്റെയും അതിതീവ്ര മഴയുടെയുമൊക്കെ പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെക്കണമെന്ന് ചില സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് ചേർന്ന യോ​ഗം ഇതു സംബന്ധിച്ച് ചർച്ച ചെയ്തു. ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് യോ​ഗം എത്തിച്ചേരുകയായിരുന്നു.

തീയതി പ്രഖ്യാപിച്ചാലുടൻ കൃത്യമായ മാർഗനിർദേശങ്ങൾ നൽകും. നാമനിർദേശ പത്രിക സമർപ്പണം വെർച്വലായി നടത്തും. പ്രചാരണത്തിനും കൃത്യമായ നിർദേശങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉപതിരഞ്ഞെടുപ്പുകൾക്ക് യുഡിഎഫ് സജ്ജമെന്ന് ബെന്നി ബഹനാൻ പറഞ്ഞു. ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ സർക്കാരിന്റെ വിലയിരുത്തലാകും. രണ്ടിടത്തും അനുകൂല സാഹചര്യമെന്നും യുഡിഎഫ് യോഗം ഉടൻ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

3 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

3 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

4 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

4 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

5 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

5 hours ago