topnews

ചവറ എംഎൽഎ എൻ.വിജയൻപിള്ള അന്തരിച്ചു.

ചവറ എംഎൽഎ എൻ.വിജയൻപിള്ള (69) അന്തരിച്ചു. പുലർച്ചെ മൂന്നരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. മൃതദേഹം ഏഴരയോടെ സ്വദേശമായ ചവറയിലേക്ക് കൊണ്ടു പോകും.ചവറ നിയമസഭാ മണ്ഡലം രൂപീകരിച്ച ശേഷമുള്ള ആദ്യ ആർ എസ് പി ഇതര എം എൽ എ ആണ് എൻ. വിജയൻ പിള്ള. ചവറ മടപ്പള്ളി വിജയമന്ദിരത്തിൽ നാരായണപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായി 1951ലാണ് ‌വിജയൻപിള്ള ജനിച്ചത്.വറ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം പുനലൂർ എസ് എൻ കോളേജ്, ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലുമായി ഉപരി പഠനവും നടത്തി.

കലാലായ രാഷ്ട്രീയത്തിലൂടെ ഇടതു പക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രവർത്തകനായാണ് പൊതു രംഗത് പ്രവേശിച്ചത്. പിതാവിന്റെ മരണത്തോടെ വ്യവസായങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിലും ശ്രദ്ധിച്ചു.എൻ വിജയൻ പിള്ള എം എൽ എ യുടെ പിതാവായ മെമ്പർ ശ്രീ നാരായണപിള്ള മെമോറിയൽ ട്രസ്റ്റിന്റെ പേരിൽ പ്രവൃത്തിക്കുന്ന കരുനാഗപ്പള്ളി വിജയ ഹോട്ടൽ, ശാസ്താംകോട്ട വിജയകാസ്റ്റിൽ, ചവറ വിജയ പാലസ്, ചവറ എം എസ് എൻ കോളേജ്, എംബിഎ കോളേജ് എന്നിവയുടെ മാനേജിങ് ഡയറക്ടർ ആണ് .ചവറ പഞ്ചായത്തിൽ ആർ എസ് പി അംഗമായി മടപ്പള്ളി വാർഡിൽ നിന്നു രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടു. തേവലക്കര ഡിവിഷനെ പ്രധിനിതീകരിച്ചു ജില്ലാ പഞ്ചായത്ത് അംഗമായി.

1979 ൽ പഞ്ചായത്തംഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ച വിജയൻപിള്ള ഇരുപത് വർഷത്തിലധികം പഞ്ചായത്തംഗമായിരുന്നു. 2000 ത്തിൽ കൊല്ലം ജില്ലാ പഞ്ചായത്തംഗമായി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്ര്യനായി മത്സരിച്ച അദ്ദേഹം തന്‌‍റെ കന്നി അങ്കം തന്നെ ജയിച്ച് നിയമസഭയിലെത്തി. ആര്‍എസ്പി നേതാവും മന്ത്രിയുമായിരുന്ന ഷിബു ബേബി ജോണിനെയാണ് പരാജയപ്പെടുത്തിയത്.. 6189 വോട്ടുകൾക്കായിരുന്നു ജയം.ആര്‍എസ്പിയുടെയാണ് എൻ.വിജയൻ പിള്ള രാഷ്ട്രീയത്തിലെത്തുന്നത്.  ഭാര്യ: സുമാദേവി, മൂന്ന് മക്കള്‍

Karma News Editorial

Recent Posts

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

21 mins ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

9 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

10 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

10 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

11 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

11 hours ago