kerala

ബജറ്റിനെ വെള്ളപൂശാൻ ശ്രമം ; ജനക്ഷേമം സാധ്യമാക്കുന്ന ബജറ്റെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധം കത്തുന്നതിനിടെ ബജറ്റിനെ വെള്ളപൂശാൻ മുഖ്യമന്ത്രിയുടെ ശ്രമം. കേരള ജനത സർവ്വാത്മനാ പിന്തുണയ്‌ക്കുമെന്നും സംസ്ഥാനത്തിന്റെ വികസന യാത്രയ്‌ക്ക് ഉത്തേജനം നൽകുന്ന ബജറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരന്റെ നടുവൊടിക്കുന്ന ബജറ്റാണെന്ന പൊതുജനാഭിപ്രായം രൂപപ്പെട്ടതിന് പിന്നാലെയാണ് ധനമന്ത്രിയെയും ബജറ്റിനെയും പിന്തുണച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്.

നമ്മുടെ കാർഷിക – വ്യവസായ മേഖലകൾ പുത്തനുണർവിന്റെ പടവുകളിലാണ്. ഈ വികസനയാത്രയ്‌ക്ക് വേഗം കൂട്ടുകയും കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ, ശാസ്ത്ര സാങ്കേതിക മേഖലയ്‌ക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പശ്ചാത്തല സൗകര്യ വികസനത്തിനും ഉന്നതവിദ്യാഭ്യാസത്തിനുമുള്ള ഊന്നൽ എന്നിവ ഈ ബജറ്റിന്റെ സവിശേഷതകളാണ്. അധികാര വികേന്ദ്രീകരണത്തെ കൂടുതൽ സാർത്ഥകമാക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു.

സർക്കാർ സേവനങ്ങളെ മെച്ചപ്പെടുത്താനും സർക്കാരിന്റെ സഹായഹസ്തം എല്ലാ വിഭാഗങ്ങളിലും എല്ലാ മേഖലകളിലും എത്തിക്കാനുമുള്ള സമഗ്രസമീപനമാണ് ബജറ്റിൽ സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രയാസങ്ങൾക്കും പ്രതിബന്ധങ്ങൾക്കുമിടയിൽ വികസനക്കുതിപ്പും സർവ്വതല സ്പർശിയായ ജനക്ഷേമവും സാധ്യമാക്കാനുള്ള വിഭവസമാഹരണത്തിന്റെ വഴികളും ബജറ്റിൽ തേടിയിട്ടുണ്ട്. നികുതി പിരിവിലെ കാര്യക്ഷമത ജി.എസ്.ടി.വരുമാനത്തിലെ 24 ശതമാനം വളർച്ചയിൽ പ്രതിഫലിക്കുന്നു.

പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരിയുടെയും ആഘാതത്തിൽ നിന്ന് മുക്തമാവുകയാണ് നാട്. അത്തരം പ്രയാസങ്ങളെ അതിജീവിച്ച് ഈ നാടിനെ മുന്നോട്ടു നയിക്കാനുദ്ദേശിച്ചുള്ള ബജറ്റിനെ കേരളജനത സർവ്വാത്മനാ പിന്തുണയ്‌ക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

7 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

7 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

7 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

8 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

8 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

8 hours ago